തൃണമൂണ്‍ കോണ്‍ഗ്രസിലൂടെ അതിവേഗം കുതിച്ചുയര്‍ന്ന മഹുവ മൊയ്ത്രയ്ക്ക് പൂട്ടിട്ട ദര്ശന് ഹീരാനന്ദാനി എന്ന യുവബിസിനസുകാരന് ആരാണ്? തന്റെ അടുത്ത സുഹൃത്തായിരുന്ന ദര്ശന് ഹീരാനന്ദാനി മഹുവയ്ക്കെതിരായ കേസില്‍ പൊടുന്നനെ മാപ്പു സാക്ഷിയാവുന്നു. മഹുവയ്ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെയും സുപ്രീംകോടതി അഭിഭാഷകന് ജെയ് ആനന്ദ് ദേഹാദ് റായിയും നിരത്തിയ ആരോപണങ്ങള്‍ എല്ലാം അക്ഷരം പ്രതി ശരിയാണെന്ന് സമ്മതിക്കുകയുമായിരുന്നു ദര്ശന് ഹീരാനന്ദാനി.. കഴിഞ്ഞ ദിവസം വരെ ആരോപണങ്ങളെല്ലാം നിഷേധിച്ച ദര്ശന് ഹീരാനന്ദാനി ഒടുവി്ല്‍ കേട്ടാല്‍ പൊള്ളുന്ന ആരോപണങ്ങളാണ് മഹുവയ്ക്കെതിരെ ഉയര്‍ത്തിയത്. ദല്‍ഹിയിലെ എംപി ഫ്ലാറ്റ് ആഡംബഫ്ലാറ്റാക്കാന് മഹുവയ്ക്ക് വേണ്ടി കോടികള്‍ ചെലവ് ചെയ്തു, പാര്‍ലമെന്റില്‍ അദാനിയെ ആക്രമിക്കാന്‍ മഹുവ മൊയ്ത്രയ്ക്ക് പണം നല്കി, വിലപിടിച്ച സമ്മാനങ്ങള്‍ (ലൂയി വൂയിറ്റന്‍ ബാഗുകള്‍, ചെരുപ്പുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍) നല്കി തുടങ്ങി രാഷ്ട്രീയസദാചാരത്തിന് നിരക്കാത്ത മഹുവയുടെ മുഖമാണ് ദര്ശന് ഹീരാനന്ദാനി തുറന്നുകാട്ടിയത്. ഇതോടെയാണ് മമത ബാനര്‍ജിയും തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷും മഹുവ മൊയ്ത്രയെ കൈവിട്ട് കളഞ്ഞത്.
ദര്ശന് ഹിരാനന്ദാനി ആരാണ്?
നിരഞ്ജന് ഹിരാനന്ദാനി എന്ന വന്‍കിട റിയല്‍ ഏസ്റ്റേറ്റ് ബിസിനുസുകാരന്റെ മകനാണ് ദര്ശന് ഹിരാനന്ദാനി.. മിടുക്കനായ യുവബിസിനസ് പ്രതിഭ. കോടികളുടെ റിയല്‍എസ്റ്റേറ്റ് ബിസിനസുള്ള ഹീരാനന്ദാനി ഗ്രൂപ്പിന്റെ ഇനിയുള്ള തലവന്‍. ഹീരാനന്ദാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ സിഇഒ.
അദാനിയുമായി ശത്രുത
റിയല്‍ എസ്റ്റേറ്റ് ബിസിനസിന് പുറമെ ഊര്‍ജ്ജം, വിദ്യാഭ്യാസം, ഹെല്‍ത് കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കൂടി താല്പര്യമുള്ള ബിസിനസ് ഗ്രൂപ്പാണിത്. ചില ഇന്‍ഫ്രാ(അടിസ്ഥാനസൗകര്യ വികസനം), ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയില്‍ താല്പര്യമുണ്ടെങ്കിലും അദാനി ഗ്രൂപ്പുമായി മത്സരിച്ച് അവ നേടിയെടുക്കുന്നതില്‍ ഹീരാനന്ദാനി ഗ്രൂപ്പ് പരാജയപ്പെട്ടിരുന്നു. ഇതാണ് അദാനിയോട് ശത്രുതയുണ്ടാവാന്‍ കാരണമെന്നറിയുന്നു. 2014ല്‍ ഒഡിഷയിലെ ധാമ്ര തുറമുഖം ലഭിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പും ശ്രമിച്ചെങ്കിലും അദാനിക്കാണ് കരാര്‍ ലഭിച്ചത്.
ബിസിനസിലെ കറുത്ത മുഖം
2023 ജനവരിയില്‍ നികുതിവെട്ടിപ്പിന്റെ പേരില്‍ ആദായനികുതി വകുപ്പ് ഹീരാനന്ദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. വെളിപ്പെടുത്താത്ത ഓഫ് ഷോര്‍ നിക്ഷേപത്തിന്റെ പേരില്‍ ദര്ശന് ഹീരാനന്ദാനിയുടെ സഹോദരന് സുരേന്ദ്ര, അച്ഛന് നിരഞ്ജന് എന്നിവര്‍ അന്വേഷണം നേരിടേണ്ടി വന്നു. എല്ലാം നിയമപരമായ ഇടപാടുകളാണെന്നാണ് ഹിരാനന്ദാനി ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. 2021 ഒക്ടോബറില്‍ പണ്ടോറ പേപ്പേഴ്സ് ഹിരാനന്ദാനി ഗ്രൂപ്പിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗ്രൂപ്പിന് ഏകദേശം 6കോടി ഡോളറിന്റെ നിക്ഷേപമുണ്ടെന്നായിരുന്നു ഒരു ആരോപണം. എന്നാല്‍ ഇത് മകന് ദര്‍ശന്റെ പേരിലുള്ള ട്രസ്റ്റിലെ നിക്ഷേപമാണെന്നായിരുന്നു അച്ഛന് നിരഞ്ജന് നല്കിയ വിശദീകരണം. ദര്ശന് ഹീരാനന്ദാനി ഡയറ്കടറായി ഏകദേശം 25 കമ്പനികള്‍ നിലവിലുണ്ട്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപില്‍ 2006നും 2008നും ഇടയ്ക്ക് സോളിറ്റെയര്‍ ട്രസ്റ്റ് ദര്ശന് ഹീരാനന്ദാനി സ്ഥാപിച്ചിരുന്നു. 2017ലെ പാരഡൈസ് പേപ്പ്ഴേസിലും ദര്ശന് ഹീരാനന്ദാനിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. പിഎഫ് തട്ടിപ്പിന്റെ പേരില്‍ കേസിലകപ്പെടുന്നതിന് മുന്‍പ് ഹീരാനന്ദാനി ഓഫ് ഷോര്‍ കമ്പനി സ്ഥാപിച്ചിരുന്നതായി പറയുന്നു. 2008 ഫെബ്രുവരിയില്‍ ബെര്‍മുഡയിലാണ് ആപ്പിള്‍ബി ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനം സ്ഥാപിച്ചത്.
മഹുവയെ വീഴ്ത്തുന്ന യുടേണ്‍
2017ല്‍ നവി മുംബൈ എയര്‍പോര്‍ട്ട് ലേലത്തില്‍ നിന്നും ചെലവ് കൂടുന്നു എന്ന കാരണം പറഞ്ഞ് ഹിരാനന്ദാനി വിട്ടുനിന്നു. സര്‍ക്കാരില്‍ നിന്നും മഹുവ മൊയ്ത്രയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ആദ്യം ഹിരാനന്ദാനി അത് നിഷേധിച്ചിരുന്നു.ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ ബിസിനസില്‍ തനിക്ക് താല്പര്യമില്ലെന്നും ദര്ശന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പാര്‍ലമെന്റ് സദാചാര സമിതിക്ക് മുന്‍പാകെ നല്കിയ സത്യവാങ്മൂലത്തില്‍ മഹുവയ്ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ദര്ശന് ഹീരാനന്ദാനി സമ്മതിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കുകയായിരുന്നു. പൊടുന്നനെ ദര്ശന് ഹീരാനന്ദാനി എടുത്ത ഈ യൂടേണിലാണ് മഹുവ കടപുഴകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: