ന്യൂദല്‍ഹി: ഇസ്രായേല്‍ -ഹമാസ് പോരാട്ടത്തില്‍ തകര്‍ന്ന ഗാസയിലെ ജനങ്ങള്‍ക്കുളള ജീവകാരുണ്യ സഹായവുമായി ഇന്ത്യ. യുദ്ധം മൂലം ദുരിത ത്തിലായ ജനങ്ങള്‍ക്ക് മരുന്നും ദുരന്തനിവാരണ സാമഗ്രികളുമായാണ് ഇന്ത്യയില്‍ നിന്നുളള വിമാനം അയച്ചത്.
മരുന്നുകള്‍ 6.5 ടണ്ണും 32 ടണ്‍ ദുരന്തനിവാരണ സാമഗ്രികളുമായാണ് വ്യോമസേനയുടെ സി-17 വിമാനം ഈജിപതിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. സാമൂഹ്യ മാധ്യമ പോസ്റ്റില്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
അത്യാവശ്യമായ ജീവന് രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും കയറ്റി അയച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിര്‍ത്തി വഴിയാണ് സാധനങ്ങള്‍ പലസ്തീനിലേക്ക് അയക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: