പാലക്കാട്: മാസപ്പടി കേസിൽ വീണാ വിജയന്‍ ജിഎസ് ടി അടച്ചെന്ന് തെളിഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴന്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. വീണാ ഐജിഎസ് ടിയും ആദായ നികുതിയും അടച്ചതാണെന്ന് നേരത്തേ താന്‍ പറഞ്ഞതാണെന്നും ബാലൻ പറഞ്ഞു.
സിഎംആര്‍എലില്‍നിന്ന് ലഭിച്ച പണത്തിന് വീണയുടെ കമ്പനി ഐജിഎസ് ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ ക്ഷമാപണം നടത്താമെന്നാണ് കുഴല്‍നാടന്‍ പറഞ്ഞത്. ജിഎസ് ടി അടച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ് കുഴല്‍നാടന് മറുപടി കൊടുത്ത സ്ഥിതിക്ക് എംഎല്‍എ മാപ്പ് പറയണമെന്നും എ.കെ.ബാലന്‍ ആവശ്യപ്പെട്ടു. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
എക്സാലോജികിന്റെ ഭാഗത്ത് നിന്നും ഐടി അനുബന്ധ സേവനങ്ങളും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സേവനവും ലഭിച്ചെന്ന് സിഎംആർഎൽ സത്യവാങ്മൂലം നൽകിയതാണ്. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽ റിഡ്രസൽ ഫോറം വീണയുടെ ഭാഗം കേട്ടില്ല. വീണയ്‌ക്ക് സിഎംആർഎൽ പണം നൽകിയതിൽ ഇൻകം ടാക്സിനും ജിഎസ്‌ടി വകുപ്പിനും പരാതിയില്ലെന്നും എകെ ബാലൻ പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം ജിഎസ് ടി അടച്ചോ എന്ന വിവരം ലഭിക്കില്ലെന്നത് സാമാന്യബോധമാണ്. കുഴന്‍നാടന്‍ എന്തിനാണ് വിവരാവകാശ നിയമപ്രകാരം ഇത് ആവശ്യപ്പെട്ടതെന്ന് തനിക്ക് അറിയില്ല. തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ധനകാര്യവകുപ്പ് കുഴല്‍നാടന് മറുപടി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉന്നയിച്ച കാര്യങ്ങളിൽനിന്നും ഒളിച്ചോടില്ലെന്ന് മാത്യു കുഴൽ നാടൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: