ചെന്നൈ: നിരോധിത ഭീകര സംഘടനയായ അല്‍-ഉമയുടെ സ്ഥാപകനും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളിലൊരാളുമായ എസ്.എ. ബാഷയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി മൂന്ന് മാസത്തേക്കാണ് ജസ്റ്റിസ് എസ്.എസ്. സുന്ദര്‍, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.
ചികിത്സയിലാകുന്ന സമയത്ത് ലോക്കല്‍ പോലീസില്‍ റിപ്പോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബാഷയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന അധികാരികളോട് കോടതി നിര്‍ദേശിച്ചു. ലോക്കല്‍ പോലീസില്‍ രേഖാമൂലം അറിയിക്കാതെ തമിഴ്നാട് വിടരുത്. പോകുന്ന സ്ഥലം, താമസം എന്നിവയെക്കുറിച്ച് അറിയിക്കണമെന്നും കോടതി ബാഷയോട് നിര്‍ദേശിച്ചു.
1998 ഫെബ്രുവരി 14ന് സ്ഫോടന പരമ്പരയ്ക്ക് തുടക്കമിടാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പതിമൂന്ന് പേരില്‍ ഒരാളാണ് ബാഷ. അന്ന് ബിജെപി അധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനി ഫെബ്രുവരി 14ന് വൈകിട്ട് മൂന്നിന് ആര്‍എസ് പുരത്ത് ഷണ്മുഖം റോഡില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗ വേദിയുടെ 100 മീറ്റര്‍ അകലെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്.
അടുത്ത 40 മിനിറ്റിനുള്ളില്‍ വെസ്റ്റ് സംബന്ധം റോഡ്, ഉക്കടം ഗനി റൗതര്‍ സ്ട്രീസ്റ്റ്, ബിഗ് ബസാര്‍ സ്ട്രീറ്റിലെ ടെക്സ്റ്റൈല്‍ ഷോറൂം ഗാന്ധിപുരത്ത് പ്രധാന ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സ്, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാ
ര്‍ക്കിങ് ഏരിയ, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, വി.കെ.കെ മേനോന് റോഡില്‍ ബിജെപി നേതാവിന്റെ ട്രാവല്‍ ഏജന്‍സി, ഒപ്പനക്കര സ്ട്രീറ്റിലെ ജ്വല്ലറി, ശിവാനന്ദ കോളനിക്ക് സമീപം രത്നപുരിയിലെ ബിജെപി തെരഞ്ഞെടുപ്പ് ഓഫീസ്, കുറിച്ചിക്കുളത്തെ ഒരു ക്ഷേത്രം എന്നിവിടങ്ങളില്‍ തുടര്‍ സ്ഫോടനങ്ങളുണ്ടായി.
കേസില്‍ 166 പ്രതികളില്‍ 69 പേരെ 2007 ആഗസ്തില്‍ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 2009 ഡിസംബറില്‍ 17 പേരെ ജീവപര്യന്തവും ഒരാളെ 13 വര്‍ഷവും മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചു. മതിയായ തെളിവുകളുടെ അഭാവത്തില്‍ 22 പേരെ കുറ്റവിമുക്തരാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട ഭൂരിഭാഗം പേരും അപ്പീലുമായി സുപ്രീം
കോടതിയെയും സമീപിച്ചിരുന്നു. ജീവപര്യന്തം തടവുകാരായ ചിലരുടെ ജാമ്യം അടുത്തിടെ സുപ്രീം കോടതി നിഷേധിച്ചിരുന്നു. പ്രതികള്‍ 25 വര്‍ഷമായി ജയിലില്‍ കഴിഞ്ഞെങ്കിലും സ്ഫോടനത്തില്‍ 58 പേര്‍ക്ക് ജീവന് നഷ്ടമായെന്നും ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണമാണിതെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: