Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര; ബാഷയ്‌ക്ക് ഇടക്കാല ജാമ്യം

Janmabhumi Online by Janmabhumi Online
Oct 21, 2023, 10:49 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: നിരോധിത ഭീകര സംഘടനയായ അല്‍-ഉമയുടെ സ്ഥാപകനും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളിലൊരാളുമായ എസ്.എ. ബാഷയ്‌ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി മൂന്ന് മാസത്തേക്കാണ് ജസ്റ്റിസ് എസ്.എസ്. സുന്ദര്‍, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.

ചികിത്സയിലാകുന്ന സമയത്ത് ലോക്കല്‍ പോലീസില്‍ റിപ്പോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബാഷയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന അധികാരികളോട് കോടതി നിര്‍ദേശിച്ചു. ലോക്കല്‍ പോലീസില്‍ രേഖാമൂലം അറിയിക്കാതെ തമിഴ്‌നാട് വിടരുത്. പോകുന്ന സ്ഥലം, താമസം എന്നിവയെക്കുറിച്ച് അറിയിക്കണമെന്നും കോടതി ബാഷയോട് നിര്‍ദേശിച്ചു.

1998 ഫെബ്രുവരി 14ന് സ്‌ഫോടന പരമ്പരയ്‌ക്ക് തുടക്കമിടാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പതിമൂന്ന് പേരില്‍ ഒരാളാണ് ബാഷ. അന്ന് ബിജെപി അധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനി ഫെബ്രുവരി 14ന് വൈകിട്ട് മൂന്നിന് ആര്‍എസ് പുരത്ത് ഷണ്‍മുഖം റോഡില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗ വേദിയുടെ 100 മീറ്റര്‍ അകലെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.

അടുത്ത 40 മിനിറ്റിനുള്ളില്‍ വെസ്റ്റ് സംബന്ധം റോഡ്, ഉക്കടം ഗനി റൗതര്‍ സ്ട്രീസ്റ്റ്, ബിഗ് ബസാര്‍ സ്ട്രീറ്റിലെ ടെക്‌സ്റ്റൈല്‍ ഷോറൂം ഗാന്ധിപുരത്ത് പ്രധാന ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സ്, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാ
ര്‍ക്കിങ് ഏരിയ, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, വി.കെ.കെ മേനോന്‍ റോഡില്‍ ബിജെപി നേതാവിന്റെ ട്രാവല്‍ ഏജന്‍സി, ഒപ്പനക്കര സ്ട്രീറ്റിലെ ജ്വല്ലറി, ശിവാനന്ദ കോളനിക്ക് സമീപം രത്‌നപുരിയിലെ ബിജെപി തെരഞ്ഞെടുപ്പ് ഓഫീസ്, കുറിച്ചിക്കുളത്തെ ഒരു ക്ഷേത്രം എന്നിവിടങ്ങളില്‍ തുടര്‍ സ്‌ഫോടനങ്ങളുണ്ടായി.

കേസില്‍ 166 പ്രതികളില്‍ 69 പേരെ 2007 ആഗസ്തില്‍ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 2009 ഡിസംബറില്‍ 17 പേരെ ജീവപര്യന്തവും ഒരാളെ 13 വര്‍ഷവും മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചു. മതിയായ തെളിവുകളുടെ അഭാവത്തില്‍ 22 പേരെ കുറ്റവിമുക്തരാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട ഭൂരിഭാഗം പേരും അപ്പീലുമായി സുപ്രീം
കോടതിയെയും സമീപിച്ചിരുന്നു. ജീവപര്യന്തം തടവുകാരായ ചിലരുടെ ജാമ്യം അടുത്തിടെ സുപ്രീം കോടതി നിഷേധിച്ചിരുന്നു. പ്രതികള്‍ 25 വര്‍ഷമായി ജയിലില്‍ കഴിഞ്ഞെങ്കിലും സ്‌ഫോടനത്തില്‍ 58 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണമാണിതെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

Tags: bailMadras High CourtCoimbatore bomb blastS A Bhashaa
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

India

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

India

ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി, ഭരണഘടനയോടുള്ള വഞ്ചനയാവുമെന്നും നിരീക്ഷണം

Kerala

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അഡ്വ ബെയ്ലിന്‍ ദാസിന് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies