ചെന്നൈ: വഴിയില്‍ മസ്ജിദുകളും പള്ളികളും ഡിഎംകെയുടെ ഓഫീസുമുണ്ടെന്നു പറഞ്ഞ് ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നിഷേധിച്ച തമിഴ്നാട് സര്‍ക്കാര്‍ നടപടി ഭാരതത്തിലെ മതേതരത്വത്തിന് വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ജയചന്ദ്രന്. കഴിഞ്ഞദിവസം പഥസഞ്ചലനത്തിന് അനുമതി നല്‍കിയുള്ള വിധിയിലാണ് ഇക്കാര്യം.
ആര്‍എസ്എസിന് പഥസഞ്ചലനവും സാംഘിക്കും നടത്താന്‍ അനുമതി നിഷേധിച്ചത് ഭരണഘടനയിലെ മതേതരത്വമെന്ന തത്വത്തിന് വിരുദ്ധമാണ്. പഥസഞ്ചലനത്തിന് അനുമതി തേടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയത് നിരവധി കത്തുകളാണ്. ഒരുമാസമായി ഇവയില്‍ അടയിരിക്കുകയായിരുന്നു സര്‍ക്കാര്‍. അവര്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് തൊട്ടുമുന്‍പാണ് സര്‍ക്കാര്‍ പഥസഞ്ചലനത്തിന് അനുമതി നിഷേധിച്ചത്. പഥസഞ്ചലനം കടന്നുപോകുന്ന ചില പാതകളില്‍ മസ്ജിദുകളും പള്ളികളും ഡിഎംകെ ഓഫീസുമുണ്ട്, ഗതാഗതക്കുരുക്ക് ഉണ്ടാക്കും തുടങ്ങിയവയാണ് അനുമതി നിഷേധിക്കാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്.
ഇവയൊന്നും അനുമതി നിഷേധിക്കാനുള്ള സാധുവായ കാരണങ്ങള്‍ അല്ല. ജനാധിപത്യപരവും മതേതരവുമായ ഭരണത്തിന് ചേര്‍ന്നതല്ല ഈ ന്യായീകരണങ്ങള്‍. സുപ്രീംകോടതി വിധി പോലും പാലിച്ചിട്ടില്ല. വഴിയില്‍ പള്ളിയും മസ്ജിദും ഉണ്ടെന്നു പറഞ്ഞ് അനുമതി നിഷേധിച്ചത് ഭരണഘടനയുടെ അടിത്തറയായ മതേതരത്വത്തിന് വിരുദ്ധമാണ്. കോടതി വ്യക്തമാക്കി.
പഥസഞ്ചലനം സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: