ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് പുതിയൊരു നീക്കവുമായി മോദി സര്‍ക്കാര്‍. അമേരിക്കയുടെ ആഗോള ഇന്‍വെസ്റ്റ് ബാങ്കായ ജെപി മോർഗൻ (JP Morgan) അതിന്റെ ആഗോള സര്‍ക്കാര്‍ ബോണ്ട് വിപണി സൂചികയിൽ (JP Morgan GBI-EM Global Index) ഇന്ത്യൻ ഗവൺമെന്‍റിന്റെ ബോണ്ടുകൾ (Indian Bonds) ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ഡോളറുകള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തും.
ഇന്ത്യയുടെ വിദേശ മൂലധന ക്ഷാമം എന്നെന്നേക്കുമായി പരിഹരിക്കുമെന്നാണ് കണക്ക് കൂട്ടല്‍.. വിദേശത്ത് നിന്നും മൂലധനം ഇന്ത്യയിലേക്ക് വന്‍തോതില്‍ എത്താനും ഇത് കാരണമാകുമെന്ന് കരുതുന്നു. ഏകദേശം 2300 കോടി ഡോളര്‍ ഇന്ത്യന്‍ സെക്യൂരിറ്റി വിപണിയില്‍ എത്തുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സെക്യൂരിറ്റി വിപണയില്‍ വര്‍ഷം തോറും എത്തുന്നത് 350 കോടി ഡോളര്‍ മാത്രമാണ്. എന്തായാലും പുതിയ നീക്കം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണത്തിനും തടയിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 ജൂൺ 28 മുതൽ ഇന്ത്യൻ ഗവൺമെന്‍റ് ബോണ്ടുകൾ തങ്ങളുടെ സര്‍ക്കാര്‍ ബോണ്ടുകളുടെ ബെഞ്ച്മാർക്ക് എമർജിംഗ് വിപണി സൂചികയില്‍ ചേർക്കുമെന്ന് ജെപി മോർഗൻ ചേസ് ആൻഡ് കോ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. അമേരിക്കയുടെ ആഗോള ഇന്‍വെസ്റ്റ് ബാങ്കാണ് ജെപി മോര്‍ഗന്‍. റിസര്‍വ്വ് ബാങ്ക് ഏറെ പ്രതീക്ഷകളോടെയാണ് ഈ നീക്കത്തെ കാണുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പം കുറയ്‌ക്കാനുള്ള അസാധാരണമായ നീക്കം എന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഈ നീക്കത്തെ കാണുന്നത്. ഈ എമര്‍ജിങ് സര്‍ക്കാര്‍ ബോണ്ട് സൂചികയില്‍ ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, മലേഷ്യ, തായ് ലാന്‍റ്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, റൊമാനിയ, തുര്‍ക്കി, കൊളംബിയ, മെക്സിക്കോ, പെറു, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവര്‍ അംഗങ്ങളാണ്.
ജെപി മോർഗൻ സര്‍ക്കാര്‍ ബോണ്ടുകളുടെ ആഗോള ബെഞ്ച്മാർക്ക് എമർജിംഗ് വിപണി സൂചികയില്‍ ഇന്ത്യയെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ 10 വർഷത്തെയും 14 വർഷത്തെയും ബോണ്ട് ആദായം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: