റിക്രൂട്ട്മെന്റ് വിജ്ഞാപനം www.powergrid.in/career– ല്‍
അവസരം ഇലക്ട്രിക്കല്‍/സിവില്‍/ഇസി/കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകാര്‍ക്ക്
സെലക്ഷന് ഗേറ്റ്-2023 സ്കോര്‍ അടിസ്ഥാനത്തില്‍
ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 10 വരെ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് ‘ഗേറ്റ്-2023’ സ്കോര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍ ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. ഇലക്ട്രിക്കല്‍/സിവില്‍/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകാര്‍ക്കാണ് അവസരം. ഒഴിവുകള്‍ 184.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക് ബിരുദം. പ്രായപരിധി 10.11.2023 ല്‍ 28 വയസ്. 10.11.1995 ന് ശേഷം ജനിച്ചവരാകണം. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്ക്കും മറ്റും ചട്ടപ്രകാരവും ്രപായപരിധിയില്‍ ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.powergrid.in/career ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (പരസ്യ നമ്പര്‍ സിസി/11/2023). അപേക്ഷാഫീസ് 500 രൂപ. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 10 വരെ അപേക്ഷിക്കാം. മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
സെലക്ഷന്: ഗേറ്റ്-2023 മാര്‍ക്ക് (85% വെയിറ്റേജ്), ഗ്രൂപ്പ് ചര്‍ച്ച (3%), വ്യക്തിഗത അഭിമുഖം (12%) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 40,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ ഒരുവര്‍ഷത്തെ പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 50,000-1,60,000 രൂപ ശമ്പള നിരക്കില്‍ എന്‍ജിനീയറായി സ്ഥിരനിയമനം നല്‍കുന്നതാണ്. ക്ഷാമബത്ത, എച്ച്ആര്‍എ, പിഎഫ്, ഗ്രാറ്റുവിറ്റി, ഇന്‍ഷുറന്‍സ്, പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.
ഇലക്ട്രിക്കല്‍ 144, സിവില്‍ 28, ഇലക്ട്രോണിക്സ് 6, കമ്പ്യൂട്ടര്‍ സയന്‍സ് 6 എന്നിങ്ങനെയാണ് ഒഴിവുകള്‍ ലഭ്യമായിട്ടുള്ളത്. ഒബിസി നോണ്‍ ക്രീമിലെയര്‍, എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുബിഡി) എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. പവര്‍ഗ്രിഡ് കോര്‍പ്പറേഷനിലും സെന്‍ട്രല്‍ ട്രാന്സ്മിഷന് യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലുമാണ് നിയമനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പവര്‍ഗ്രിഡില്‍ സിഎ, സിഎംഎകാര്ക്ക് ഓഫീസര്‍ ട്രെയിനി (ഫിനാന്‍സ്): 20 ഒഴിവുകള്‍
വിജ്ഞാപനം www.powergrid.in/career- ല്‍
ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 13 വരെ
പവര്‍ഗ്രിഡ് കോര്പ്പറേഷന് സിഎ, സിഎംഎ യോഗ്യതയുള്ളവരെ ഓഫീസര്‍ ട്രെയിനി (ഫിനാന്‍സ്) ആയി തെരഞ്ഞെടുക്കുന്നു. സമര്‍ത്ഥരായ ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്കാണ് അവസരം. 20 ഒഴിവുകളുണ്ട്. (ജനറല്‍ 8, ഒബിസി-എന്‍സിഎല്‍ 6, എസ്സി 2, എസ്ടി 2, ഇഡബ്ല്യൂഎസ് 2).
13.11.2023 നകം സിഎ/സിഎംഎ യോഗ്യത നേടിയിരിക്കണം. പ്രായപരിധി 28 വയസ്. 13.11.1995 ന്ശേഷം ജനിച്ചവരാകണം. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.powergrid.in/career ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര് മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 13 വരെ അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, ദല്‍ഹി, മുംബൈ, ഭോപാല്‍, ഗുവാഹട്ടി, ജമ്മു, കൊല്‍ക്കത്ത പരീക്ഷാകേന്ദ്രങ്ങളാണ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനകാലം പ്രതിമാസം 40,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 50,000-1,60,000 രൂപ ശമ്പള നിരക്കില്‍ ഓഫീസര്‍ (ഫിനാന്‍സ്) ആയി നിയമിക്കും. നിരവധി ആനുകൂല്യങ്ങളുമുണ്ട്.
ഓഫീസര്‍ ട്രെയിനി (ലോ)
പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ ‘ക്ലാറ്റ്-പിജി 2024’ വഴി ഓഫീസര്‍ ട്രെയിനി (ലോ) തസ്തികയില്‍ നിയമനം നേടാം. 10 ഒഴിവുകളുണ്ട്. യോഗ്യത- അംഗീകൃത ത്രിവത്സര/പഞ്ചവത്സര നിയമബിരുദം (60% മാര്‍ക്കില്‍ കുറയരുത്). പ്രായപരിധി 29.11.2023ല്‍ 28 വയസ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.powergrid.in/career ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്ക്കും മറ്റും ഫീസില്ല. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവം. 9 മുതല്‍ 29 വരെ അപേക്ഷിക്കാം. ക്ലാറ്റ്-പിജി 2024ന് നവം. 3 വരെ രജിസ്റ്റര്‍ ചെയ്യാം. ഓഫീസര്‍ ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം 40,000 രൂപ. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഓഫീസര്‍ (ലോ) തസ്തികയില്‍ 50,000-1,60,000 രൂപ ശമ്പള നിരക്കില്‍ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: