തിരുവനന്തപുരം: ശിക്ഷ അനുഭവിച്ച് വന്ന പോക്സോ കേസ് പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷംകൂടി കഠിനതടവ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഖിലിനാണ് ശിക്ഷ വിധിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ്‌കുമാർ ശിക്ഷിച്ചത്.
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ കഠിനതടവ് അനുഭവിച്ചു വന്ന ഇയാൾക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷത്തെ കഠിനതടവും, 60,000 രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം.
2017-ലാണ് കേസിനാസ്പദമായ സംഭവം. ബസിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ആദ്യ കേസ്. ഇതിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും കോടതി വിധിച്ചിരുന്നു. കെഎസ്ആർടിസിയിലെ ജീവനക്കാരനായിരുന്ന ഇയാളെ ആദ്യ കേസിൽ പ്രതിയായപ്പോൾത്തന്നെ ജോലിയിൽ നിന്നും നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: