ന്യൂദൽഹി: രണ്ടായിരം രൂപയുടെ 10,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരികെ ലഭിക്കാനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വൈകാതെ ബാക്കിയുള്ള നോട്ടുകളും തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ നിക്ഷേപമായി തിരികെയെത്തി. ബാക്കിയുള്ളവ ബാങ്ക് കൗണ്ടറുകള്‍ വഴി മാറ്റിയെടുക്കുകയാണ് ചെയ്തത്.
റിസര്‍വ് ബാങ്കിന്റെ 19 ഓഫീസുകള്‍ വഴിയാണ് ഇനി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയുക. പരമാവധി 20,000 രൂപ മൂല്യമുള്ള നോട്ടുകളാണ് മാറ്റി നല്‍കുക. അക്കൗണ്ടിലേക്ക് എത്ര തുകവേണമെങ്കിലും വരവുവെയ്ക്കാം. 2,000 രൂപയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 30-നകം തിരികെ നല്‍കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് ഒക്ടോബര്‍ ഏഴ് വരെ തിയതി നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: