ഗുരുവായൂര്‍: ഗുരുവായുരപ്പന് വഴിപാടായി പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ സമര്‍പ്പിച്ചു. ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് നാല്പത് പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ വഴിപാടായി സമര്‍പ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സമര്‍പ്പണം.
ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ ലെജുമോള്‍, സ്വര്‍ണ്ണകൊടിമരത്തിന് സമീപം വച്ച് പൊന്നോടക്കുഴല് ഏറ്റുവാങ്ങി. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന രതീഷ് മോഹന്‍, എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാനവും വഴിപാടായി നല്കുന്ന ഗുരുവായൂരപ്പ ഭക്തനാണ്. രതീഷ് മോഹന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: