പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ ഗൃഹപ്രവേശം ഇന്നലെ നടന്നു. സഞ്ജിത്തിന്റെ മകന് രുദ്രകേശവിന്റെ പേരാണ് വീടിന് നല്‍കിയത്. 1800 സ്ക്വയര്‍ ഫീറ്റുള്ള വീടിന്റെ നിര്‍മാണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരിശ്രമത്തില്‍ പൂര്‍ത്തിയായത്.
ചിറ്റൂര്‍ മേനോന്‍പാറ എടുപ്പുകുളത്തെ ചെറിയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിച്ചത്. നിറകണ്ണുകളോട സഞ്ജിത്തിന്റെ അമ്മ സുനിതയും ഭാര്യ അര്‍ഷികയും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്റെ കൈകളില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി.
സഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ അദ്ദേഹം നിലവിളക്ക് തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. പാലുകാച്ചലിനെതുടര്ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, പ്രാന്ത സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.പി. സുരേഷ് ബാബു, വിഭാഗ് സഹകാര്യവാഹ് കെ. സുധീര്‍, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന്, കഞ്ചിക്കോട് ഖണ്ഡ് സഹസംഘചാലക് സി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
2021 നവംബര്‍ 15നാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ മമ്പറത്ത് വെച്ച് കാറിലെത്തിയ അഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ 24 പ്രതികളില്‍ 21 പേരും അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: