Categories: Football

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ISL: Blasters v North East United today

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ഭാരത ഫുട്‌ബോള്‍ പൂരം ഐഎസ്എല്‍ ഇന്ന് വീണ്ടും തുടങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി എട്ടിനാണ് മത്സരം.

ഇതുവരെയുള്ള പോയിന്റ് നില പ്രകാരം ഒമ്പത് പോയിന്റുമായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ആണ് ഒന്നാമത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഒരേയൊരു ടീം അവര്‍ മാത്രമാണ്. തോല്‍വി അറിയാത്ത മുംബൈ സിറ്റി എഫ്‌സി ആണ് രണ്ടാമത്. മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ച അവര്‍ ഒന്നില്‍ സമനില വഴങ്ങി. മൂന്നില്‍ രണ്ട് കളികള്‍ ജയിച്ച് ഒരെണ്ണം പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഗോവ എഫ്‌സിക്കു പിന്നില്‍ നാലാമതാണ്. ഏറ്റവും ഒടുവില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈയോട് 2-1ന് പരാജയപ്പെട്ടു. മഞ്ഞപ്പടയുടെ സീസണിലെ ആദ്യ എവേ മാച്ച് ആയിരുന്നു അത്. ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നേരിടേണ്ട നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ തൊട്ടുതാഴെ അഞ്ചാം സ്ഥാനക്കാരായാണുള്ളത്.

Recent Posts