Categories: Sports

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ഒരിനം… ഒറ്റ സ്വര്‍ണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പല്ലവി സന്തോഷ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മത്സരിക്കാനിറങ്ങിയത് ഒറ്റ ഇനത്തില്‍ മാത്രം. അതില്‍ പൊന്നണിഞ്ഞു ഒറ്റപ്പാലം പനമണ്ണ എഎച്ച്എസ്എസിലെ ഈ പത്താം തരം വിദ്യാര്‍ഥിനി.

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയിലാണ് പല്ലവി സ്വര്‍ണം നേടിയത്. 45.52 മീറ്ററാണ് പല്ലവി ഹാമര്‍ എറിഞ്ഞത്. നടുവട്ടത്ത് ജനതാ അത്‌ലറ്റിക് ക്ലബ്ബില്‍ സൈനുദ്ദീന്റെ കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ കഠിനപരിശീലനമാണ് തന്നെ സ്വര്‍ണത്തിലേക്കെത്തിച്ചതെന്ന് പല്ലവി പറഞ്ഞു. കോതക്കുറിശ്ശിയിലെ സന്തോഷ്-ഗീത ദമ്പതികളുടെ മകളാണ് പല്ലവി. സഹോദരി നിരഞ്ജന കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലിറ്റററി ഇവന്‍സില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. പോയട്രി വൈസ് എന്ന പേരില്‍ ഇംഗ്ലീഷ് കവിതാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ റിഥ. എം വെള്ളിയും കോഴിക്കോട് മുക്കം എംകെഎച്ച്എംഎംഒ വിഎച്ച്എസ്എസിലെ കെ. ആര്‍ദ്ര വെങ്കലവും നേടി.

Recent Posts