കോട്ടയം: ഇന്ത്യന്‍ റബ്ബര്ഗവേഷണകേന്ദ്രവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയും തമ്മില്‍ റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണ-വികസന മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ശാസ്ത്ര-സാങ്കേതികോദ്യോഗസ്ഥരുടെ സേവനം പരസ്പരം പ്രയോജനപ്പെടുത്തുക, പരിശീലനങ്ങളും സാങ്കേതിക സേവനങ്ങളും നല്‍കുക, ബൗദ്ധിക സ്വത്ത് പരസ്പരം ഉപയോഗിക്കാനുള്ള അനുമതി നേടുക, ഉത്പന്നവികസനത്തിന് വേണ്ട സൗകര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുക എന്നിവയെല്ലാം ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റബ്ബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ, റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എ. ഉണ്ണിക്കൃഷ്ണന്, ആര്‍ആര്‍ഐഐ ഡയറക്ടര്‍ റിസേര്‍ച്ച് ഇന്‍-ചാര്‍ജ് ഡോ. എം.ഡി. ജെസ്സി, ആര്‍ആര്‍ഐഐ സീനിയര്‍ സയന്റിസ്റ്റ് ജോയി ജോസഫ്, എന്ഐആര്റ്റി ഡയറക്ടര്‍ ട്രെയിനിങ് ഇന്‍-ചാര്‍ജ് ഡോ. സിബി വര്‍ഗീസ്, കെ.എന്‍. മധുസൂദനന്, ജോയി ജോസഫ്, ഡോ. മനോജ് കുര്യന് ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: