തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ‘മേരി മാട്ടി മേരാ ദേശ്’ (‘എന്റെ മണ്ണ് എന്റെ രാജ്യം’) പരിപാടിക്കായി ശിവഗിരിയില്‍ നിന്നും മണ്ണ് ഏറ്റുവാങ്ങി. ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയില്‍ നിന്നും ഗുരുദേവന് താമസിച്ചിരുന്ന വൈദിക മഠത്തില്‍ നിന്നുമുള്ള മണ്ണ് ശിവഗിരിയിലെ സംന്യാസി ശ്രേഷ്ഠര്‍ കൈമാറി. കവടിയാര്‍ കൊട്ടാരവളപ്പില്‍ നിന്നുള്ള മണ്ണ് തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മയും കൈമാറി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് ഏറ്റുവാങ്ങി. യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആര്. സജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍.അജേഷ്, പൂവച്ചല്‍ അജി, അനന്തു വിജയ്, വിഷ്ണു നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: