ഗാസ: ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസയിലെ പള്ളിയില്‍ ഇന്ന് വന്‍ സ്‌ഫോടനം. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് പള്ളി വളപ്പില്‍ അഭയം പ്രാപിച്ച നിരവധി ആളുകള്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴക്കമുള്ള പള്ളിയാണിത്. ചൊവ്വാഴ്ച സ്ഫോടനം നടന്ന അല്‍-അഹ്ലി അറബ് ആശുപത്രിക്ക് സമീപമാണ് പളളി സ്ഥിതി ചെയ്യുന്നത്.
വെളളിയാഴ്ച പുലര്‍ച്ചെ, ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പില്‍ ഒരു ഭീകരനെ വധിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസ മുനമ്പില്‍ വലിയ തോതിലുള്ള കര ആക്രമണത്തിന് തയാറെടുക്കുകയാണ് ഇസ്രായേല്‍.
അതിനിടെ അവശ്യവസ്തുക്കളുമായി ഈജിപ്തിലെ റഫ അതിര്‍ത്തി വഴി നിരവധി ട്രക്കുകള്‍ ഗാസയിലെത്തി. നേരത്തേ ുണ്ടാക്കിയ ധാരണപ്രകാരമാണിത്.
ഹമാസ് ആക്രമണത്തില്‍ ഇതുവരെ 1400-ലധികം ഇസ്രായേലികള്‍ മരിച്ചു. ഗാസയില്‍ മരണസംഖ്യ 3,785 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: