ബംഗളുരു: ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് പാകിസ്ഥാന്. ഓസ്ട്രേലിയയോട് 62 റണ്‍സിനാണ് പാകിസ്ഥാന് പരാജയപ്പെട്ടത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 368 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 43.5 ഓവറില്‍ 305 റണ്‍സിന് പുറത്തായി.
ഓപ്പണിംഗ് വിക്കറ്റില്‍ 134റണ്‍സിന്റെ കൂട്ടുകെട്ട് ഷഫീഖും ഇമാമും ചേര്‍ന്ന് നേടി.ഷഫീഖ് 64 റണ്‍സും ഇമാം 70 റണ്‍സും എടുത്തു.
റിസ്വാന് 46 റണ്‍സ് എടുത്തു. ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ വീണത് പാകിസ്ഥാന് തിരിച്ചടിയായി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഡം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി. സ്റ്റോയിനിസ്, കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ഹേസല്‍വുഡും സ്റ്റാര്‍കും ഒരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഒന്നാം വിക്കറ്റിന് 259 റണ്‍സാണ് നേടിയത്.
108 പന്തില്‍ 121 റണ്‍സ് നേടിയ മാര്‍ഷ് ആദ്യം പുറത്തായി.തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് പൂജ്യത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും ഷഹീന് അഫ്രീദിക്കാണ്. ഡേവിഡ് വാര്‍ണര്‍ 124 പന്തില്‍ 163 റണ്‍സ് നേടി പുറത്തായി.
വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാകിസ്ഥാന് വേണ്ടി ഷഹീന് അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.
ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: