ന്യൂദല്‍ഹി: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപക പരിശോധനയുമായി സിബിഐ. ദേശീയ അന്തര്‍ദേശീയ ഏജന്‍സികള്‍, സ്വകാര്യ മേഖലയിലെ വന്‍കിട സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് ഓപ്പറേഷന് ചക്ര രണ്ട് എന്നു പേരിട്ട പരിശോധന നടത്തിയത്.
അഞ്ചു കേസുകളിലായി കേരളം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ദല്‍ഹി, പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി. 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്ക്കുകള്‍, 33 സിംകാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടി. നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തട്ടിപ്പിനായി ഉപയോഗിച്ച 15 ഇ മെയില്‍ അക്കൗണ്ടുകളുടെ നിയന്ത്രണം സിബിഐ ഏറ്റെടുത്തു. അന്താരാഷ്ട്ര സാങ്കേതിക
സഹായത്തോടെ നടത്തിയ രണ്ട് തട്ടിപ്പുകള്‍ പരിശോധനയില്‍ കണ്ടെത്തി. സാങ്കേതിക പിന്തുണാ പ്രതിനിധികളായി ആള്‍മാറാട്ടം നടത്തി വിദേശ പൗരന്മാരെ ആസൂത്രിതമായി കബളിപ്പിച്ച കേസ് അന്വേഷണത്തില്‍ കണ്ടെത്തി.
സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രിപ്റ്റോ-കറന്‍സി തട്ടിപ്പും തകര്‍ത്തു. നൂറു കോടിയുടെ തട്ടിപ്പാണ് ഈ കേസില്‍ മാത്രം സിബിഐ തകര്‍ത്തത്. ഓപ്പറേഷന് ചക്ര രണ്ടിലൂടെ ശേഖരിച്ച തെളിവുകള്‍ അന്താരാഷ്ട്ര നിയമ നിര്‍വഹണ ഏജന്‍സിക്ക് കൈമാറും. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ ക്രൈം ഡയറക്ടറേറ്റ്, ഇന്റര്‍പോളിന്റെ ഐഎഫ്സിഎസിസി, ബ്രിട്ടണിലെ നാഷണല്‍ ക്രൈം ഏജന്‍സി, സിംഗപ്പൂര്‍ പോലീസ് ഫോഴ്സ്, ജര്‍മനിയിലെ ബികെഎ എന്നിവയുള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെയാണ് സിബിഐ പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: