മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ ഏതാനും ആഴ്ചകളിലെ തളര്‍ച്ചയ്ക്ക് ശേഷം കുതിച്ചുചാട്ടം. ലോകരാഷ്ട്രങ്ങളെല്ലാം തളര്‍ച്ച നേരിടുമ്പോഴാണ് സുസ്ഥിരതയുടെ അടയാളമായി റിസര്‍വ്വ് ബാങ്ക് കണക്ക് പുറത്തുവിട്ടത്. വെള്ളിയാഴ്ച റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം 115 കോടി ഡോളര്‍ വര്‍ധിച്ച് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 58589 കോടി ഡോളറില്‍ എത്തി. ഇത് ഇന്ത്യയുടെ റേറ്റിംഗ് വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിശകലനവിദഗ്ധര്‍ കരുതുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദേശനാണ്യശേഖരം 217 കോടി ഡോളര്‍ കുറഞ്ഞ് 58470 കോടി ഡോളറില്‍ എത്തിയതായിരുന്നു. ഒക്ടോബര്‍ 2021ലാണ് വിദേശനാണ്യശേഖരം ഏറ്റവും ഉയരത്തില്‍ എത്തിയത്- 64500 കോടി ഡോളര്‍. എന്നാല്‍ ആഗോള സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ മൂലം ഇന്ത്യന്‍ രൂപ സമ്മര്ദ്ദേം നേരിട്ടപ്പോള്‍ റിസര്‍വ്വ് ബാങ്കിന് വിദേശനാണ്യശേഖരം പുറത്തിറക്കേണ്ടിവന്നു.
ഇന്ത്യയുടെ സ്വര്‍ണ്ണശേഖരവും 126.8 കോടി ഡോളര്‍ വര്‍ധിച്ച് 435.75 കോടി ഡോളറില്‍ എത്തിയതായും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: