കോട്ടയം: ഈരാറ്റു പേട്ടയില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ക്യാമ്പും പരിശീലനവും വേണേമോ വേണ്ടയോ എന്ന് പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റിയന്‍ കുളത്തുങ്കലും അദ്ദേഹം പ്രതിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുളള രാഷ്‌ട്രീയപാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി. തീവ്രവാദ പ്രവര്‍ത്തനം ശക്തി പ്രാപിക്കുന്നതിനാലാണ് ആഭ്യന്തര വകുപ്പിന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഈരോറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ക്യാമ്പ് വേണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
എംഎല്‍എ യുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട നഗരസഭ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത സിപിഎമ്മിലും,ലീഗിലും കേരള കോണ്‍ഗ്രസിലും.കോണ്‍ഗ്രസിലും വെല്‍ഫെയര്‍ പാര്‍ട്ടിയിലും,എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്നവര്‍ ഒരേ മനസും ലക്ഷ്യവും ഉള്ളവരാണെന്ന് ഹരി പറഞ്ഞു.ഈരാറ്റുപേട്ടയിലെ എല്ലാ രാഷ്‌ട്രീയ രാഷ്‌ട്രീയ സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് ഒരേ മനസും ചിന്താഗതിയും ഉള്ള ആളുകളാണ് .അകത്തിരുന്നു തീരുമാനമെടുത്തിട്ട് മൂന്നായി പിരിഞ്ഞു പോകുന്ന സംവിധാനമാണ് ഈരാറ്റുപേട്ടയില്‍ ഉള്ളതെന്നും അവരെ നിയത്രിക്കുന്നത് ആരെണെന്നുള്ളത് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുദ്ധ സേനാ ക്യാമ്പിനായുളള സ്ഥലം സിവില്‍ സ്റ്റേഷന് നല്‍കണമെന്ന ആവശ്യം വിഘടനവാദികള്‍ക്ക് അടിമപ്പണി ചെയ്യലാണ്.
ഈരാറ്റുപേട്ടയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നഗര സഭയുടെയും പിന്തുണ ഈ ആവശ്യത്തിനുണ്ട് എന്ന് എംഎല്‍എ പറയുന്നത് പൊലീസിനോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ഹരി പറഞ്ഞു.എസ്ഡിപിഐകാരനും സിപിഎംകാരനും കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ഒരുമിച്ചിരുന്നു തീരുമാനമെടുത്ത് പൊലീസിനെയും രാജ്യ സുരക്ഷയെയും വെല്ലുവിളിക്കുന്ന പൊറാട്ടു നാടകം അവസാനിപ്പിക്കണം. ഇതിനു നേതൃത്വം കൊടുക്കുന്ന സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം എല്‍ എ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: