ദുബായ്: നടനും നിർമാതാവും സംവിധായകനുമായ മേജർ രവി ഇന്ത്യൻ സൈനിക സേവനങ്ങളിൽ നൽകിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും മുൻനിർത്തിയാണ് യുഎഇ ഗോൾഡൻ വീസ ആദരം യുഎഇ സർക്കാർ നൽകിയിരിക്കുന്നത് . ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒയും ഇന്ത്യൻ നാവിക സേനയിലെ മെർച്ചന്റ് നേവിയിലെ മുൻ സെക്കന്‍റ് ഓഫിസർ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മേജർ രവി യുഎയുടെ പത്ത് വർഷ കാലാവധിയുള്ള വീസ ഏറ്റുവാങ്ങി.
ചടങ്ങിൽ ദുബായ് സാമ്പത്തിക കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാൽ അഹ്‌മദ് , മറിയം അഹ്‌മദ് , എന്നിവരുടെ സാന്നിധ്യത്തിലാണ് മേജർ രവി ഗോൾഡൻ വീസ ഏറ്റുവാങ്ങുന്നത്. കേരളീയർക്കിടയിൽ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളർത്തുന്നതിലും മേജർ രവിയുടെ സിനിമകൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന് ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി പറഞ്ഞു.
ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ 2019ലാണ് യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും തടസമില്ല. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡന്‍ വിസ കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു. കൂടാതെ സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: