ചോര്‍ കഴിച്ച് മടുത്തവര്‍ക്ക് മറുവഴികള്‍ തേടാവുന്നതാണ്. ചോറുകൊണ്ടും സ്വാദിഷ്ടമായ പുട്ട് തയ്യാറാക്കാം. പുട്ടുപൊടി കൊണ്ട് മാത്രമല്ല ചോര്‍ വെച്ചും പുട്ട് ഉണ്ടാക്കാം. വളരെ എളുപ്പത്തിലും സാധാരണയില്‍ അധികം രുചിയിലും ഈ ചോര്‍ പുട്ട് തയ്യാറാക്കാവുന്നതാണ്. കിടിലന്‍ പുട്ടിന്റെ കിടിലന്‍ റെസിപ്പി ഇതാ..
ചേരുവകള്‍
അരിപ്പൊടി- 1 കപ്പ്
ചോറ്- 1 കപ്പ്
ചുവന്ന ഉള്ളി
ജീരകം
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചോറും അരിപ്പൊടിയും ഉള്ളിയും ജീരകവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മിക്സിയുടെ ജാറിലിട്ട് പൊടിക്കുക. തുടര്‍ന്ന് പുട്ട് കുറ്റിയില്‍ തേങ്ങ ഇട്ടശേഷം പൊടി ഇട്ടുകൊടുത്ത് ആവിയില്‍ വേവിച്ചെടുക്കുക. നേരം കളയാതെ സ്വാദിഷ്ചമായ പുട്ട് തയ്യാറാക്കി നോക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: