ഇന്ത്യയുടെ അടുത്ത മത്സരത്തിൽ ഹർദിക് പാണ്ഡ്യ കളിക്കില്ലെന്നു റിപ്പോർട്ടുകൾ .ഇന്ത്യൻ ടീമിന് വൻ തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ പരുക്ക് .ഞായറാഴ്ച ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസീലാൻഡും തമ്മിലാണ് മത്സരം .പോയിന്റ് പട്ടികയിൽ കിവികളാണ് മുന്നിൽ. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മത്സരത്തിൽ ബാറ്റു കൊണ്ടും പന്ത് കൊണ്ടും തിളങ്ങുന്ന പാണ്ഡ്യയുടെ സേവനം നഷ്ടമാകുന്നത് ഇന്ത്യക്കു കനത്ത തിരിച്ചടിയാകും .
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗളിംഗിനിടയിലാണ് പാണ്ഡ്യക്കു കാൽക്കുഴക്ക് പരുക്കേൽക്കുന്നത് .ഒൻപതാം ഓവർ ബൗൾ ചെയ്യുമ്പോഴായിരുന്നു പരുക്കേറ്റത് .ഫിസിയോ എത്തി പരിശോധിച്ച് ബാൻറ്റേജ് ചുറ്റി കളിയ്‌ക്കാൻ ശ്രമിച്ചെങ്കിലും വേദന മാറാത്തതോടെ താരം ഗ്രൗണ്ട് വിടുകയായിരുന്നു .മത്സരത്തിൽ പാണ്ട്യ ബാറ്റിങ്ങിന് ഇറങ്ങില്ലെന്നും ബി സി സി ഐ മത്സരത്തിനിടയിൽ അറിയിച്ചിരുന്നു .താരം എറിഞ്ഞിരുന്ന ഓവറിലെ അവശേഷിച്ച പന്തുകൾ പൂർത്തിയാക്കിയത് വിരാട് കോഹ്ലി ആയിരുന്നു എന്നാൽ പരുക്ക് ഗുരുതരമല്ലെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ അറിയിച്ചത് .
സ്കാനിംഗ് റിപ്പോർട്ടിൽ ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല .പാണ്ഡ്യക്ക് ടീം വിട്ടു ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമയിലേക്കു പോകേണ്ടി വരും.29 ന് ലക്‌നൗവിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ താരം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: