തിരുവനന്തപുരം: ദളിത് വിഭാഗത്തില്‍പ്പെട്ട ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷവും 3 മാസവും കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. 35,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി മിഥുനാണ് ശിക്ഷ വിധിച്ചത്.
മൂന്ന് ബലാത്സംഗ കേസുകള്‍ ഉള്‍പ്പെടെ ഇരുപതോളം കേസുകളില്‍ പ്രതിയാണ് മിഥുന്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക പെണ്‍കുട്ടിയ്ക്ക് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പ്രതി യാതൊരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും കോടി ചൂണ്ടികാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: