ദല്‍ഹി : ശീതകാലം അടുത്തുവരികയാണ്. ഈ സാഹചര്യത്തില്‍ ചൂടുളള സ്ഥലമാണ് സുഖപ്രദം. പാമ്പുകള്‍ സാധാരണ തണുപ്പുളള ഇടങ്ങളിലാണ് കാണപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പാമ്പുകളും മാറി ചിന്തിക്കുകയാണെന്ന് തോന്നുന്നു. ദക്ഷിണ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത് കാറിലാണ്.
കാറിലെ ചെറു ചൂടുളള അന്തരീക്ഷത്തില്‍ വിശ്രമിക്കുന്ന പാമ്പിനെ കണ്ടെത്തിയെങ്കിലും കാറുടമ മനസാന്നിധ്യം കൈവിട്ടില്ല. ഉടന്‍ തന്നെ വന്യ ജീവി വിഭാഗത്തെ വിവരമറിയിച്ചു. ആറടി നീളമുളള പെരുമ്പാമ്പിനെയാണ് കാറില്‍ കണ്ടത്. നന്നായി പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും പാമ്പ് എഞ്ചിന് ഭാഗത്തേക്ക് നീങ്ങി.
എഞ്ചിന് ഭാഗത്തേക്ക് കടന്ന പെരുമ്പാമ്പിനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ കാറിനടിയില്‍ ഇഴഞ്ഞു നീങ്ങി. അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഇതിനെ വനപാലകര്‍ കൊണ്ടു പോയി.
ഒരാള്‍ കാറിനടിയില്‍ കയറി കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോയും അവര്‍ പങ്കിട്ടു. ഈ മാസം 16നാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. പോസ്റ്റ് ചെയ്തതിന് ശേഷം ഇത് മൂവായിരത്തോളം വ്യൂസ് നേടി. ഷെയറിന് നിരവധി ലൈക്കുകളും കമന്റുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: