ടെല്‍ അവീവ്:ഇസ്രയേലും പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ടെല്‍ അവീവില്‍ എത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് സുനാക് ഇസ്രയേലില്‍ എത്തിയത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് ടെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തും.ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ജീവഹാനിയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ദുഖത്തിലാണെന്നും തീവ്രവാദം എന്ന തിന്മയ്‌ക്കെതിരെ അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും ഋഷി സുനാക് പറഞ്ഞു. ഇതുവരെ ആറ് ബ്രിട്ടീഷ് പൗരന്മാരെങ്കിലും കൊല്ലപ്പെടുകയും പത്ത് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഈ മാസം ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഇന്നലെ യുഎസ് പ്രസിഡന്റ് ഇസ്രായേല്‍ സന്ദര്‍ശിച്ചു. നാട്ടിലേക്ക് മടങ്ങുമ്പോള്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍-സിസിയുമായി ഫോണില്‍ സംസാരിച്ച ബൈഡന്‍ ഗാസയ്‌ക്കുള്ള മാനുഷിക സഹായത്തെക്കുറിച്ച് സംസാരിച്ചു.
ഗാസയിലേക്ക് പരിമിതമായ സഹായം എത്തിക്കുന്നതിന് ഈജിപ്തുമായി അമേരിക്കയും കരാര്‍ ഉറപ്പിച്ചതായി യുഎസ് എയര്‍ഫോഴ്‌സ് വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി ഫോണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഗാസയ്‌ക്കുള്ള സഹായം ചര്‍ച്ച ചെയ്തു.
ടെലിഫോണ്‍ സംഭാഷണത്തിനിടെ ഈജിപ്തില്‍ നിന്ന് ഗാസയിലേക്കുള്ള റഫ ഇടനാഴി തുറക്കാന്‍ സിസി സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. മാനുഷിക സഹായവുമായി 20 ഓളം ട്രക്കുകള്‍ പ്രദേശത്തേക്ക് അനുവദിക്കും. പലസ്തീന്‍ സിവിലിയന്‍മാരെ സഹായിക്കാന്‍ 100 ദശലക്ഷം ഡോളര്‍ യുഎസ് ഫണ്ട് അനുവദിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: