കണ്ണൂര്‍: വിദ്യാരംഭം ചടങ്ങിനെ അവഹേളിച്ച സിപിഎം നഗരസഭാ ലൈബ്രറി കമ്മിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മട്ടന്നൂര്‍ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ വിദ്യാരംഭം കുറിക്കാനുള്ള അപേക്ഷാ ഫോമാണ് വിവാദമായിരിക്കുന്നത്.
ഫോമില്‍ വിദ്യാരംഭം എങ്ങനെ വേണമെന്ന ചോദ്യം കൊടുത്തതിന് ശേഷം ഹരിശ്രീ ഗണപതായേ നമഃ, അല്ലാഹു അക്ബര്‍, യേശുവേ സ്തുതി തുടങ്ങിയവ തിരഞ്ഞെടുക്കാനുളള കോളങ്ങള്‍ രേഖപ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പവിത്രമായ ഒരു ചടങ്ങിനെ അവഹേളിക്കാനും അനാദരിക്കാനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി നഗരസഭ സംഘടിപ്പിക്കുന്നതെന്നാണ് പരാതി.
സംസ്കാരത്തിന്റെ ഭാഗമായ പവിത്രമായ ഒരു ചടങ്ങിനെ അവഹേളിക്കാനും അനാദരിക്കാനുമുളള സിപിഎം നഗരസഭയുടെ നീക്കമാണ് പ്രതിഷേധത്തിന്
കാരണമായിരിക്കുന്നത്. ഹരിശ്രീ ഗണപതയേ എന്നത് തെറ്റായി ഗണപതായേ എന്നുമാണ് ചേര്‍ത്തിരിക്കുന്നത്.
മട്ടന്നൂര്‍ മധുസൂദനന് തങ്ങള്‍ സ്മാരക ഗവ. യുപി സ്കൂളിലാണ് മട്ടന്നൂര്‍ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാരംഭം ചടങ്ങ് നടക്കുന്നത്. സിപിഎം നേതൃത്വം നല്കുന്ന നഗരസഭ ലൈബ്രറി കമ്മറ്റിയുടെ നടപടിയില്‍ നിരവധി വ്യക്തികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ആഭാസങ്ങളില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: