മസ്കറ്റ് : ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഒമാനിലെത്തി. ഇത് മൂന്നാം തവണയാണ് വി. മുരളീധരന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തുന്നത്.
ഇരുരാജ്യങ്ങള്‍ക്കും ഇടയിലുളള ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനമെന്ന് എംബസി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു. ഒമാന്‍ ഭരണ നേതൃത്വവുമായി വി മുരളീധരന് ചര്‍ച്ചകള്‍ നടത്തും.
ഒമാനിലെ ഇന്ത്യന്‍ സമൂഹമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.ഒമാനില്‍ ഊഷ്മള സ്വീകരണമാണ് വി മുരളീധരന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: