ബെംഗളൂരു: കര്‍ണ്ണാടകയിലെ ടെക്സ്റ്റൈല്‍സ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ ഹൈദരാബാദിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന് മുകളിലേക്ക് നോട്ട് മഴ പെയ്യുന്ന വീഡിയോ വൈറലാകുന്നു. ചടങ്ങില്‍ പങ്കെടുത്ത് സോഫയില്‍ ഇരിക്കുന്ന മന്ത്രിയ്ക്ക് മേലെ മുകളില്‍ നിന്നും നോട്ടുകള്‍ മഴ പോലെ തുടര്‍ച്ചയായി പെയ്ത് വീഴുന്ന വീഡിയോയാണ് വിവാദമായിരിക്കുന്നത്. തറയില്‍ നദിയുടെ ഒരു ഫ്ലക്സില്‍ നിരത്തിവെച്ചിരിക്കുന്ന നോട്ടുകള്‍ കൊണ്ട് നദിയുടെ തീരം സൃഷ്ടിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ചടങ്ങില്‍ പങ്കെടുക്കുന്നവരും താഴെ പെയ്തുവീഴുന്ന നോട്ടുകള്‍ എടുത്ത് അന്തരീക്ഷത്തില്‍ വിതറുന്നതും കാണാം.
റിപ്പബ്ലിക് ടിവി പങ്കുവെച്ച വീഡിയോ:
കര്‍ണ്ണാടകത്തില്‍ നിന്നും 42 കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്ത ശേഷം ഇപ്പോള്‍ ഹൈദരാബാദില്‍ കോണ്‍ഗ്രസ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ പങ്കെടുക്കുന്ന ഈ ചടങ്ങും വിവാദമായിരിക്കുകയാണ്. നേരത്തെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് കര്‍ഷകരെ പരിഹസിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയതിന്റെ പേരില്‍ വിവാദപുരുഷനായ വ്യക്തികൂടിയാണ് മന്ത്രി ശിവാനന്ദ് പാട്ടീല്‍.
അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാന്‍ വേണ്ടി കര്‍ഷകര്‍ മനപൂര്‍വ്വം ആത്മഹത്യ ചെയ്യുകയാണെന്ന് ശിവാനന്ദ് പാട്ടീലിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ കടുത്ത വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: