2023 വേൾഡ് കപ്പിൽ ഇന്ത്യയും അയൽക്കാരായ ബംഗ്ലദേശും തമ്മിൽ നാളെ പൂനയിൽ ഏറ്റു മുട്ടും .ഈ മത്സരം ജയിച്ചാൽ ഇന്ത്യ സെമിയിലേക്ക് ഒരു പടികൂടി അടുക്കും .എന്നാൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന് ഇതൊരു ജയത്തിന്റെ മാത്രം കാര്യമല്ല .പതിനാറ് വർഷം മുൻപുള്ള ഒരു കണക്ക് തീർക്കാനുള്ള മത്സരം കൂടിയാണ് .
2007 വേൾഡ് കപ്പ് വെസ്റ്റ് ഇൻഡീസിൽ നടക്കുമ്പോൾ ഇന്നത്തെ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ . ബംഗ്ലാദേശ് ആദ്യമായി വേൾഡ് കപ്പ് കളിച്ചതും ആ വർഷമായിരുന്നു .പതിനാല് ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ബംഗ്ലാദേശിനൊപ്പം ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യ .ശ്രീലങ്കയും ബർമുഡയുമായിരുന്നു ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ .
മൂന്നിൽ രണ്ട് കളികൾ ജയിച്ചാൽ സൂപ്പർ എട്ടിലേക്ക് മുന്നേറാം എന്ന നിലയിലായിരുന്നു ഇന്ത്യ എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലാദേശ് ഇന്ത്യയെ അഞ്ച് വിക്കറ്റിന് അട്ടിമറിക്കുകയായിരുന്നു .രണ്ടാം മത്സരത്തിൽ ബർമുഡയെ വൻ മാർജിനിൽ പരാജയപ്പെടുത്തിയെങ്കിലും .അടുത്ത മത്സരത്തിൽ ശ്രീലങ്കയോട് തോറ്റ് ആദ്യ റൗണ്ടിൽത്തന്നെ ഇന്ത്യ പുറത്താവുകയായിരുന്നു.
പിന്നീട് ദ്രാവിഡിന്റെ ക്യാപ്റ്റൻ സ്ഥാനം സി നഷ്ട്ടപ്പെടാൻപോലും കാരണമായത് ഈയൊരു വേൾഡ് കപ്പായിരുന്നു .എന്തായാലും ദ്രാവിഡിന് മറക്കാനാവാത്ത ഒരു ഓർമ്മ തന്നെയാണിത് .അതുകൊണ്ടുതന്നെ നാളെ പൂനയിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ വാൻ മാർജിനിൽ തോൽപ്പിച്ചു കോച്ചിനും ടീമിനും പകരം വീട്ടലിനുള്ള അവസരം ആയിരിക്കും നാളത്തെ മത്സരം എന്ന് ഉറപ്പ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: