ജറുസലേം: ഹമാസിനെ ഉന്മൂലനം ചെയ്യണമെന്ന് ഹോളോകോസ്റ്റ് അതീജിവിച്ച 83-കാരന്. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്യന്‍ ജൂതന്മാരുടെ വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട യാക്കോവ് വീസ്മാന് ആണ് ഹമാസ് ഭീകരതയ്ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തിയത്. എനിക്ക് പ്രതികാരം ചെയ്യണമെന്നില്ല, പക്ഷേ ജനങ്ങള്‍ തന്നെ ഭീകകര്ക്കുള്ള ശിക്ഷ നടപ്പാക്കണം. ഇസ്രായേലില്‍ മനുഷ്യജീവനുകള്‍ പിടിഞ്ഞുവീണ് മരിച്ചപ്പോള്‍ സന്തോഷം ആഘോഷിക്കാനായി മധുരം വിളമ്പിയവരാണ് ഹമാസ് ഭീകരര്‍. ഹമാസിനെ ഭൂപടത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ നിന്നും വീസ്മാന് രക്ഷപ്പെട്ടിരുന്നു. അതിന്റെ നടുക്കുന്ന ഓര്‍മ്മകളും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് ഹമാസ് മിസൈലുകള്‍ തൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് നിരന്തരം അക്രമിക്കുന്നതിനാല്‍ വീടിനുള്ളില്‍ തന്നെ പ്രത്യേക ബങ്കറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പതിവിലും വിപരീതമായി വന്‍ ശബ്ദം കേട്ടതോടെ ആക്രമണം നടക്കുമെന്ന് ഭയപ്പെട്ടു. പിന്നാലെ ഭാര്യയുമായി ബങ്കറിലേക്ക് മാറുകയായിരുന്നു.
ബങ്കറിനുള്ളിലിരുന്ന് കൊണ്ട് തോക്കില്‍ നിന്ന് വെടി മുഴങ്ങുന്ന ശബ്ദം കേട്ടു. ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഉറപ്പായ നിമിഷമായിരുന്നു അത്. ഓരോ വെടിയൊച്ച കേള്‍ക്കുമ്പോഴും നെഞ്ചിനുള്ളില്‍ വേദനയായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് താനും ഭാര്യയും സുരക്ഷിത കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങിയത്. തന്റെ മക്കളും കൊച്ചുമക്കളും ചെറു മക്കളും ഉള്‍പ്പെടെ 23 പേര് സുരക്ഷിതരാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് നിരവധി പേരാണ് മരണപ്പെട്ടത്. അവരില്‍ അഞ്ചോളം പേര് കൈയില്‍ ആയുധങ്ങളുമായാണ് മരണത്തിന് കീഴടങ്ങിയത്. രക്തച്ചൊരിച്ചില്‍ കുറയ്ക്കാന്‍
ശ്രമിച്ചവരും ആക്രമണത്തിന് ഇരയായതില്‍ വിഷമം തോന്നിയതായി വീസ്മാന് പറഞ്ഞു. ദിവസം കഴിയുന്തോറും ആക്രമണത്തിന്റെ വ്യാപ്തിയും ഭീകരതയും വ്യക്തമായി. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള വീടുകള്‍ക്ക് ഹമാസ് ഭീകരര്‍ തീയിട്ടു. ഹോളോകോസ്റ്റിന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: