തിരുവനന്തപുരം: ലോക സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ ഭാഗമായി നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തില്‍ അവബോധന ക്ലാസ് ഡിസ്എബിലിറ്റി കമ്മിഷണറും റിട്ട. ജസ്റ്റിസ് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ ഖാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെയ്യാറ്റിന്‍കര ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോസ് ഫ്രാങ്കഌന്‍ മുഖ്യാതിഥിയായി. സെറിബ്രല്‍ പാള്‍സി ബാധിതനായ സാവിയോയുടെ ആത്മകഥയായ സാഫ്നത്ത് ഫാനെയ എന്ന പുസ്തകം വായിച്ചതും സാവിയോയെ നേരിട്ട് കണ്ടതുമാണ് നിംസിന് പ്രേരണയായതെന്ന് എം.എസ്. ഫൈസല്‍ ഖാന് പറഞ്ഞു.
നിംസ് സ്പെക്ട്രം ഡയറക്ടറും ആരോഗ്യ സര്‍വകലാശാല മുന്‍ വിസിയുമായ പ്രൊഫ. എം.കെ.സി നായര്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ തുടക്കം കുറിക്കുന്ന പുതിയ പരിശീലന പരിപാടികളെ കുറിച്ച് ജെറീയാട്രിക് കോഡിനേറ്റര്‍ രേണുവും തിരുവനന്തപുരം പോളിയോ ഹോം മുന്‍ സോഷ്യല്‍ വര്‍ക്കര്‍ ബോബിയും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: