കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പത്താംതീയതിക്കകം ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആര്. ബാജിയടക്കമുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജി ഒരാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ധനകാര്യവകുപ്പു അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ക്കെതിരായ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിനോടും കെഎസ്ആര്ടിസിയോടുമാണ് വിശദീകരണം തേടിയത്. പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് കഴിഞ്ഞ ആഗസ്ത് 24നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ആഗസ്തിലെ ശമ്പളത്തിന്റെ പകുതി സപ്തംബര്‍ 11 നും ബാക്കിത്തുക 18നുമാണ് നല്‍കിയത്. സപ്തംബറിലെ ശമ്പളത്തിന്റെ പകുതി ഒക്ടോബര്‍ അഞ്ചിനു നല്കി. പത്താം തീയതി കഴിഞ്ഞിട്ടും ബാക്കിത്തുക നല്‍കിയിട്ടില്ലെന്നാണ് പരാതി. ബാജിക്കു പുറമേ പാലാ ഡിപ്പോയിലെ സ്പെഷ്യല്‍ ഗ്രേഡ് കണ്ടക്ടര്‍ ആര്.എസ്. ബിജു, ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടര്‍ പി. ഷാജന് എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: