തിരുവനന്തപുരം: പ്രശസ്ത നടന് കുണ്ടറ ജോണി (ജോണി ജോസഫ് 71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നടനാണ് ജോണി. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോല്‍, ആറാം തമ്പുരാന്, ഗോഡ്ഫാദര് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചു. ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് (2022) ആണ് അവസാനചിത്രം.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. പിതാവ് ജോസഫ്, മാതാവ് കാതറിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: