ടെല്‍ അവീവ്: യുദ്ധ ഭൂമിയായ ഇസ്രായേലില്‍ നിന്ന് 286 യാത്രക്കാരുമായി ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് തിരിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
ഓപ്പറേഷന് അജയ് ദൗത്യത്തിന്റെ ഭാഗമായാണ് ഇത്. ഇപ്പോള്‍ പുറപ്പെട്ടിട്ടുളള വിമാനത്തില്‍ 18 നേപ്പാള്‍ പൗരന്മാരുമുണ്ട്.
ഓപ്പറേഷന് അജയുടെ ഭാഗമായുളള അഞ്ചാമത് വിമാനമാണ് പുറപ്പെട്ടത്. ആവശ്യമെങ്കില്‍, കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നേരത്തേ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ടെല്‍ അവീവില്‍ നിന്നുള്ള നാല് ചാര്‍ട്ടേഡ് വിമാനങ്ങള്‍ കുട്ടികളടക്കം 906 യാത്രക്കാരുമായി ഇന്ത്യയില്‍ എത്തിയിരുന്നു.
ഗാസയില്‍ ഇതുവരെ കുറഞ്ഞത് 2,778 പേര് കൊല്ലപ്പെടുകയും 9,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അവിടത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7-ലെ ഹമാസിന്റെ ആക്രമണത്തില്‍ 1,400-ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: