ഹാനോയ് : സംഘര്‍ഷവും അക്രമവും നിറഞ്ഞ ഇന്നത്തെ ലോകത്ത് നയതന്ത്രത്തിന്റെ പ്രേരകമാണ് മഹാത്മാഗാന്ധിയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍.സത്യം, അഹിംസ, ജനങ്ങളുടെ സ്വാതന്ത്ര്യം എന്നിവയ്ക്ക് മഹാത്മാഗാന്ധി നല്കിയ സംഭാവനകളെ
അദ്ദേഹത്തിന്റെ ജന്മദിനം അന്താരാഷ്ട്ര അഹിംസ ദിനമായി പ്രഖ്യാപിച്ചുകൊണ്ട് യുഎന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ജയ്ശങ്കര് പറഞ്ഞു.
വിയറ്റ്നാമിലെ ഹോ ചിമിന് സിറ്റിയില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങില്‍ സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി.മഹാത്മാഗാന്ധിയുടെ ചിന്തകള്‍ മനുഷ്യന്റെ അന്തസ്സ്, സാമൂഹിക മൂല്യങ്ങള്‍, ആത്മീയത, പരിസ്ഥിതി, സുസ്ഥിരത, ശുചിത്വം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ശക്തമായ പ്രചോദനമാണെന്ന് പറഞ്ഞു.
പ്രതിമയുടെ അനാച്ഛാദനം ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകാത്മക നിമിഷമാണെന്നും സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും മാനുഷിക അന്തസിന്റെയും സന്ദേശത്തിന് അടിവരയിടുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് വിദേശകാര്യ മന്ത്രി വിയറ്റ്നാമില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: