Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണന്‍ നമ്പൂതിരിയുടെ കരവിരുതില്‍ വിരിയുന്നൂ, ദേവിയുടെ നവഭാവങ്ങള്‍, ഓരോ ഭാവവും ധൂളീചിത്രമാകുന്ന കലാവിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 02:07 pm IST
in Kerala, Ernakulam

കൊച്ചി: ഒരു ദേവി, അവള്‍ക്ക് ഒമ്പതു ഭാവം. നവരാത്രി നാളുകളില്‍ ഈ ഓരോ ഭാവവും ധൂളീചിത്രമാകുന്ന കലാവിസ്മയമാണ് നാരായണന്‍ നമ്പൂതിരിയുടെ വിരല്‍ത്തുമ്പില്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിരിയുന്നത്.

ശൈലപുത്രി ഭാവത്തിലൂടെയാണ് ഞായറാഴ്ച ഈ കലാപരമ്പര ആരംഭിച്ചത്. ശൈലപുത്രി എന്നാല്‍ ഹിമവാന്റെ പുത്രിയെന്നര്‍ഥം. രോഗസൗഖ്യം പ്രദാനം ചെയ്യുന്ന ഭാവത്തിലാണ് ദേവി. ഒരു കയ്യില്‍ ശൂലവും മറുകയ്യില്‍ താമരപ്പൂവും. കാളയാണ് ശൈലപുത്രിയുടെ വാഹനം. ദോഷശമനം ഫലം.

രണ്ടാം ദിവസമായ ഇന്നലെ ബ്രഹ്മചാരിണി ഭാവമാണ്. ധ്യാനഭാവത്തിലുളള രൂപം. സതി ശിവനെ ഭര്‍ത്താവായി കിട്ടാന്‍ തപസ്സുചെയ്യുന്ന രൂപം. വലതു കയ്യില്‍ അക്ഷമാലയും ഇടത് കയ്യില്‍ കമണ്ഡലുവും. വെളള വസ്ത്രം ധരിച്ച് അഗ്നിമധ്യേ തപസ്സ്. രോഗശമനവും സൗന്ദര്യവര്‍ധനയും ഫലം. മൂന്നാം ദിവസമായ ഇന്ന് ചന്ദ്രഖണ്ഡാ ഭാവം. ദേവിയുടെ രൗദ്രഭാവം. പുലിയാണ് വാഹനം. കിരീടം മണിയുടെ ആകൃതിയിലാണുളളത്. ചുവപ്പ് വസ്ത്രം. വിദ്യാര്‍ഥികള്‍ക്ക് വിജയമാണ് ഫലം.

നാലാമത്തെ ദിവസം കുശ്മാണ്ഡം. എട്ട് കയ്യുണ്ട്. സിംഹമാണ് വാഹനം. ശത്രു സംഹാരം ഫലം.

അഞ്ചാം ദിവസം സ്‌കന്ദമാതാ ഭാവമാണ്. മാതൃവാത്സല്യമാണ് ദേവിക്ക്. ആറുമുഖമുളള സുബ്രഹ്മണ്യനെ മടിയിലിരുത്തി സിംഹാസനത്തിലിരിക്കുന്ന ദേവീരൂപം. മഞ്ഞ വസ്ത്രം. സന്താനലാഭം ഫലം.

ആറാം ദിവസം കാര്‍ത്യായനി. സൗമ്യഭാവമാണ് ദേവിക്ക്. പച്ച വസ്ത്രം ധരിച്ച് സിംഹത്തിന്റെ പുറത്താണ് ഇരിപ്പ്. നാല് കയ്യാണുളളത്. ധനാഗമം ഫലം.
എഴാം ദിവസം കാളരാത്രി എന്ന ഉഗ്രരൂപം. നിറം കറുപ്പ്്. മുടി അഴിച്ചിട്ട് ലോകത്തിലെ മുഴുവന്‍ ഇരുട്ടിനെയും ആവാഹിക്കുന്നു. മിന്നലിന്റെ തിളക്കമുളള ആഭരണങ്ങള്‍ അണിഞ്ഞ് നാല് കയ്യില്‍ ഒന്നില്‍ വജ്രായുധമേന്തിയ രൂപം. കഴുതയാണ് വാഹനം. ശനിദോഷ നിവാരണം ഫലം.

എട്ടാം ദിവസം മഹാഗൗരി. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. റോസ് നിറത്തിലുളള വസ്ത്രം. നാലു കയ്യുണ്ട്. കാളയാണ് വാഹനം. ശാരീരിക സൗഖ്യം ഫലം.
ഒന്‍പതാം ദിവസം സിദ്ധിദാത്രി ഭാവത്തിലാണ് ദേവി. ഭക്തര്‍ക്ക് സര്‍വസിദ്ധികളും പ്രദാനം ചെയ്യുന്ന സൗമ്യഭാവത്തിലുളള ദേവി പച്ച വസ്ത്രം ധരിച്ച് നാല് കയ്യില്‍ വൈഷ്ണവായുധങ്ങളേന്തി താമരപ്പൂവില്‍ ഇരിക്കുന്നു. ഫലം ചൊവ്വാദോഷ നിവാരണം.

ദേവീമാഹാത്മ്യത്തിന്റെ തുടക്കത്തില്‍ പറയുന്ന ദേവീകവചത്തില്‍ പറയുന്നതാണീ ഒന്‍പത് പേരുകള്‍. അഞ്ച് നിറത്തിലെ പൊടികളുപയോഗിച്ചാണ് കളം വരയ്‌ക്കുന്നത്. വെള്ളയ്‌ക്ക് അരിപ്പൊടി, മഞ്ഞയ്‌ക്കു മഞ്ഞള്‍പ്പൊടി. വാക അല്ലെങ്കില്‍ മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ച് പച്ച നിര്‍മിക്കും. കറുപ്പിന് ഉമിക്കരി. മഞ്ഞളില്‍ ചുണ്ണാമ്പ് ചേര്‍ത്ത് ചുവപ്പ് നിറം നിര്‍മിക്കും.

ഷൊര്‍ണൂര്‍ ആറ്റൂര്‍ സ്വദേശിയായ നാരായണന്‍ നമ്പൂതിരി 2016 ലാണ് കളമെഴുത്ത് തുടങ്ങിയത്, കുന്നംകുളം വേദക്കാട് ഭഗവതി ക്ഷേത്രത്തില്‍. പാവക്കുളത്ത് ഇതു മൂന്നാം തവണ. ഔദ്യോഗികമായി ചിത്രകല പഠിച്ചിട്ടില്ലാത്ത ഇദ്ദേഹം ക്ഷേത്രങ്ങളില്‍ കളം വരയ്‌ക്കുന്നത് കണ്ടാണ് ഈ വിദ്യ വശത്താക്കിയത്.

ദീപ്തി എം. ദാസ്

Tags: Lord DeviNavarathri FestivalNarayanan namboothiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

India

ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകരുത് ; അക്രമം വച്ചുപൊറുപ്പിക്കരുത് ; നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ജാഗ്രത പാലിക്കാൻ പോലീസിന് യോഗിയുടെ നിർദേശം

Samskriti

ഇന്നു ദുര്‍ഗാഷ്ടമി; പൂജ വയ്‌പ്

Samskriti

സര്‍വനാദാത്മികേ…

Thrissur

ഒട്ടേറെ പുതുമകളുമായി പുഷ്പഗിരിയില്‍ സമൂഹബൊമ്മക്കൊലു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.