പൗരന് ഒഴിച്ചുകൂടാനാകാത്ത രേഖയാണ് ആധാര്‍ കാര്‍ഡ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി നീല കളറിലുള്ള ആധാര്‍ കാര്‍ഡും നാം കണ്ടിട്ടുണ്ടാകും.പിറന്ന് വീഴുന്ന കുഞ്ഞിന് ആധാർ എടുക്കേണ്ടതുണ്ടോയെന്നുള്ളത് എല്ലാവരുടെയും സംശയമാണ്. ഉത്തരമിതാ..
കുട്ടികള്‍ക്കായി നല്കുന്ന ആധാര്‍ കാര്‍ഡാണ് ബ്ലൂ ആധാര്‍. ബാല്‍ ആധാര്‍ എന്നും ഇത് അറിയപ്പെടുന്നു. 2018-ല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ബ്ലൂ ആധാര്‍. വിവിധ സര്‍ക്കാര്‍-ക്ഷേമ പരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുമ്പോള്‍ നടപടികള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള ബയോമെട്രിക് ഡാറ്റ നല്‍കേണ്ടതില്ല എന്നതാണ് നീല ആധാറിന്റെ സവിശേഷതകളിലൊന്ന്. എന്നാല്‍ അവരുടെ വ്യക്തി വിവരങ്ങളും മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം. കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍ ബയോമെട്രിക്സ് നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അഞ്ച് വയസ് തികയുമ്പോള്‍ ബയോമെട്രിക്കും രേഖപ്പെടുത്താം.
നവജാതശിശുക്കള്‍ക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കേണ്ട വിധം എങ്ങനെയാണ്
* uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
* ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക.
* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷകന്റെ ഫോണ്‍ നമ്പര്‍, മറ്റ് വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക.
* ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷന് തിരഞ്ഞെടുക്കുക.
* അടുത്തുള്ള എന്റോള്‍മെന്റ് സെന്റര്‍ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുക.
* നിങ്ങളുടെ ആധാര്‍, കുട്ടിയുടെ ജനനത്തീയതി, റഫറന്‍സ് നമ്പര്‍ മുതലായവയുമായി ആധാര്‍ കേന്ദ്രത്തില്‍ ഹാജരാകുക.
* കേന്ദ്രത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: