പണ്ട് കാലം മുതല്‍ സൗന്ദര്യ സംരക്ഷണത്തില്‍ ഒഴിച്ചുകൂടനാകാത്ത ഒന്നാണ് പയര്‍പ്പൊടി. കുഞ്ഞുങ്ങളെ പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലമുണ്ട്. അനവധി ഗുണങ്ങളാണ് ചെറുപയര്‍ പൊടി നല്‍കുന്നത്. അവയില്‍ ചിലത് നോക്കാം…
1) ചര്‍മ്മത്തെ മൃദുലമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചെറുപയര്‍ പൊടിയെ കൂട്ടുപിടിക്കാവുന്നതാണ്. അല്‍പം പാലിലോ തൈരിലോ ചെറുപയര്‍ പൊടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി മാര്‍ദ്ദവും നിറവും നല്‍കാന്‍ സഹായിക്കുന്നു.
2) അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാന്‍ പയര്‍പ്പൊടി സഹായിക്കുന്നു. ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി അല്‍പം വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ദേഹത്ത് തേച്ച് പിടിപ്പിക്കാം. പിന്നീട് കഴുകി കളയുക.
3) ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു.എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ചെറുപയര്‍ പൊടി.
4) വരണ്ട ചര്‍മ്മത്തിനും നല്ലൊരു പരിഹാരമാണ് ചെറുപയര്‍ പൊടി. അല്‍പം പാല്‍പ്പാടയില്‍ ചെറുപയര്‍ പൊടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. വരണ്ട ചര്‍മ്മം ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.
5) മുഖക്കുരുവിന്റെ പാടുകളെ ഇല്ലാതാക്കാനായി ചെറുപയര്‍ അടിപൊളിയാണ്. അല്‍പ്പം നാരാങ്ങ നീരില്‍ പയര്‍പ്പൊടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച്ി പിടിപ്പിക്കുക.
6) മുഖത്തിന് നിറം വയ്‌ക്കാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍, തൈരു ഫേസ് പായ്‌ക്ക്. തൈരിലെ ലാക്ടിക് ആസിഡ് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ഇതു വഴി ചര്‍മത്തിനു നിറം നല്‍കും.
7) അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാനും ചെറുപയര്‍ പൊടി മികച്ച മാര്‍ഗമാണ്.
8) വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാനും ചെറുപ്പയര്‍ പൊടി സഹായിക്കും. ചെറുപയര്‍ പൊടി തൈരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച ശേഷം തണുത്ത വെള്ളത്തില്‍ അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
9) ചെറുപയര്‍ പൊടി തലയിലും താളിയായി ഉപയോഗിക്കാം. താരനും ചൊറിച്ചിലുമൊക്കെ ഇല്ലാതാക്കാന്‍ ഇതുവഴി കഴിയും.
10) മുഖത്തെ ചുളിവുകള്‍ മാറ്റാനും ഇത് സഹായിക്കും. തൈരില്‍ ചേര്‍ത്ത് തേക്കുകയേ വേണ്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: