കൊച്ചി: കടവന്ത്രയിൽ ഫ്ളാറ്റിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ളാറ്റിലെ ഏഴാം നിലയിൽ നിന്നാണ് യുവതി വീണത്. അഹ്സാന എന്ന പതിനെട്ട് വയസുകാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.20-ഓടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. യുവതി ജീവനൊടുക്കിയതിന് പിന്നിലെ കാരണം അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: