പന്തളം: ഭാരതം മാനവരാശിക്ക് വഴികാട്ടിയായി മുന്നേറുകയാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ഈ അവസരത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്താനും അതിനു പ്രേരകശക്തിയായി പ്രവര്‍ത്തിക്കാനും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ഓരോ പൗരനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത സംഘചാലകായിരുന്ന പ്രൊഫ. എം.കെ. ഗോവിന്ദന്‍ നായരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ‘സ്മൃതി ഗോവിന്ദം’ പുരസ്‌കാരം ഡോ. കെ.എസ്. രാധാകൃഷ്ണന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ഗോവിന്ദന്‍ നായര്‍ മെമ്മോറിയല്‍ ഫൗണ്ടേഷനും ചാങ്ങവീട്ടില്‍ കുടുംബയോഗവും ചേര്‍ന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, തിരക്കഥാകൃത്ത് ബാബു ജി. നായര്‍, കെ.എസ്.ആര്‍. മേനോന്‍, ഡോ. എസ്. രമാദേവി, ജി. ശ്രീദത്തന്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍എസ്എസ് മുന്‍ പ്രചാരകരായ എം.ഐ. സുകുമാരന്‍, സി. ശിവദാസന്‍, റോയല്‍ കോമണ്‍വെല്‍ത്ത് ഉപന്യാസ മത്സര വിജയി അദിതി എസ്. നായര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ആര്‍എസ്എസ് പ്രാന്തസംഘചാലകായിരുന്ന പ്രൊഫ. എം.കെ. ഗോവിന്ദന്‍ നായരുടെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ ‘സ്മൃതി ഗോവിന്ദം’ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഡോ. കെ.എസ്. രാധാകൃഷ്ണന് സമ്മാനിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: