കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി ഒരാൾ അറസ്റ്റിൽ. 43 ലക്ഷം രൂപയുടെ സ്വർണവുമായാണ് പിടിയിലായത്. പാലക്കാട് സ്വദേശി അഷ്റഫലിയാണ് അറസ്റ്റിലായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 801 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്വർണക്കടത്ത് കേസുകൾ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: