തിരുവനന്തപുരം: കോവളം ഉദയസമുദ്രയിലും ശംഖുമുഖം ഉദയ് സ്യൂട്ട്സിലും ലോക ഭക്ഷ്യദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പുതിയ സുപ്രധാന വിഭവങ്ങളായ നവധാന്യ ഇടിയപ്പം, മട്ടണ്‍ പാല് കറി, നള ദമയന്ത്രി മീന്‍, പഴം നിറച്ച പായസം എന്നിവ അവതരിപ്പിച്ചു. മുകേഷ് എം. നായര്‍, വിഘ്നേഷ് നായര്‍ എന്നിവര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി വാര്‍ഷിക കേക്ക് മിക്സിംഗ് ചടങ്ങും നടന്നു. ഡ്രൈ ഫ്രൂട്സും ഫ്രൂട്ട്സ് അരിഞ്ഞതും മദ്യവും ചേര്‍ത്തുള്ള കേക്ക് മിക്സിംഗ് ചടങ്ങ് അതിഥികള്‍ക്ക് തികച്ചും വ്യത്യസ്തമായ ആഘോഷമായി. ചെറികള്‍, പ്ലം, ഉണക്കമുന്തിരി, സ്വീറ്റ് ജിന്‍ജര്‍, ഓറഞ്ച് പീല്‍, കശുവണ്ടി, തേന്‍ എന്നിവയും മദ്യത്തോടും റെഡ് വൈനിനോടും ഒപ്പം കേക്കില്‍ മിക്സ് ചെയ്തു. ക്രിസ്മസിന് മുന്‍പ് ഇവിടുത്തെ അതിഥികള്‍ക്ക് മാത്രമായി ഏകദേശം 500 കിലോഗ്രാം കേക്ക് നിര്‍മ്മിക്കാറുണ്ട്. – സിഇഒ രാജഗോപാല്‍ അയ്യര്‍ പറയുന്നു.
ചടങ്ങില്‍ വിമാനക്കമ്പനികളില്‍ നിന്നുള്ളവര്‍, ഹോട്ടല്‍ അതിഥികള്‍, കോര്‍പറേറ്റ് മേഖലയിലുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍, ഫുഡ് ബ്ലോഗര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പൂള് സൈഡില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട 150ല്‍ പരം അതിഥികള്‍ സംബന്ധിച്ചു. ഹോട്ടല്‍ ഷെഫുകള്‍ക്ക് പുറമെ മുഴുവന്‍ അതിഥികളും ഷെഫ് തൊപ്പികളും ഹാന്‍ഡ് ഗ്ലവ്സും ഏപ്രണും കെട്ടി കേക്ക് മിക്സിംഗില് പങ്കെടുത്തതും ആഹ്ളാദം നിറഞ്ഞ അനുഭവമായി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: