,പിഞ്ചു കുഞ്ഞിനെ പുള്ളിപ്പുലിയുടെ വായിൽ നിന്നും രക്ഷപ്പെടുത്തി അമ്മ .ആടിനെ മെച്ച ശേഷം കൃഷിസ്ഥലത്തു തന്നോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പുലിയുടെ വായിൽ നിന്നും ‘അമ്മ രക്ഷപ്പെടുത്തി .പൂണെക്ക് സമീപം ജുന്നാർ ഫോറസ്റ്റ് ഡിവിഷനിലുള്ള തൊർണ്ടാലെ ഗ്രാമത്തിൽ ബുധനാഴ്‌ച്ച പുലർച്ചെ ആയിരുന്നു സംഭവം .ആട്ടിടയ കുടുംബാഗമായ സോണാൽ ഗാർഗലാണ് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത് .
ആടിനെ മേച്ചശേഷം കൃഷിയിടത്തിൽ തന്നെ ഉറങ്ങന്നതാണ് ഇവരുടെ ശീലം .പുലർച്ചെ ഉറങ്ങുന്നതിനിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്ന സോണാൽ കണ്ടത് കുഞ്ഞിനെ കടിച്ചു കൊണ്ട് പോകുന്ന പുലിയെയാണ് .ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യം സംഭരിച്ചു പുലിയുടെ പിന്നാലെ കരഞ്ഞു ബഹളം വച്ച് ഓടുകയായിരുന്നു .കയ്യിൽ കിട്ടിയ വലിയ കല്ലെടുത്തു പുലിയുടെ തലക്കടിച്ചു .തല തകർന്ന പുലി കുഞ്ഞിനെ ഉപേക്ഷിച്ചു കരിമ്പ് പാടത്തേക്ക് ഓടി മറയുകയായിരുന്നു .പുതപ്പിച്ച കമ്പിളിയോടെയാണ് പുലി കുഞ്ഞിനെ കടിച്ചെടുത്ത് .അതുകൊണ്ടു തന്നെ കുഞ്ഞിന് കാര്യമായ പരിക്ക് ഉണ്ടായില്ല .തുടർന്ന് ആശുപത്രിയിലെത്തിച്ചു .കുഞ്ഞിന് പേവിഷ ബാധക്കെതിരെയുള്ള കുത്തിവയ്‌പ്പ് നൽകി വെള്ളിയാഴ്ച വിട്ടയച്ചു .കഴിഞ്ഞ ആഴ്‌ച്ച ഇതിന് സമീപം നാല് വയസ്സുകാരനെ പുലി കൊന്നിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക