ന്യൂദല്‍ഹി: കൈലാസ പര്‍വ്വതം നോക്കി പാര്വ്വതികുണ്ഡില് ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മോദിയുടെ ചിത്രം കഴിഞ്ഞ ആഴ്ച വൈറലായിരുന്നു. അല്പം ആത്മീയത ഉള്ളിലുള്ള ഹിന്ദുക്കളെയെല്ലാം മോഹിപ്പിക്കുന്ന, അസൂയപ്പെടുത്തുന്ന ചിത്രമായിരുന്നു അത്. ഉത്തരാഖണ്ഡിലെ കുമയോണ്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാര്വ്വതികുണ്ഡില് ഇരുന്ന് നോക്കിയാല്‍ നേരെ കൈലാസ പര്‍വ്വതം കാണാം. ആത്മീയത തേടുന്ന ഏതൊരു ഹിന്ദുവും അനുഭവിക്കാന്‍ കൊതിക്കുന്ന യാത്രയാണിത്. പക്ഷെ കൊടുംതണുപ്പിനെ അതിജീവിച്ച് അവിടെ എത്തിച്ചേരുക എളുപ്പമല്ല. യാത്ര ചെയ്യാനുള്ള ശാരീരിക ക്ഷമതയും വേണം. മോദി ഈയിടെ ഉത്തരാഖണ്ഡിലെ പാര്‍വ്വതി കുണ്ഡ് മാത്രമല്ല ജാഗേശ്വര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഇത് ബോളിവുഡ് താരം അമിതാഭ് ബച്ചനെ അല്പം അസൂയപ്പെടുത്തി. അമിതാഭ് ബച്ചന് മോദിയുടെ പാര്‍വ്വതീ കുണ്ഡ് സന്ദര്‍ശനത്തെക്കുറിച്ച് സമൂഹമാധ്യമമായ എക്സില്‍ (പഴയ ട്വിറ്ററില്‍) കുറിയ്ക്കുകയും ചെയ്തു.
My visit to Parvati Kund and Jageshwar Temples was truly mesmerising.
In the coming weeks, Rann Utsav is starting and I would urge you to visit Kutch. Your visit to Statue of Unity is also due. https://t.co/VRyRRy3YZ8
— Narendra Modi (@narendramodi) October 15, 2023
“മതപ്രതിപത്തി….നിഗൂഢത…കൈലാസ പര്‍വ്വതത്തിന്റെ വിശുദ്ധി..ഇതെല്ലാം എന്നെ ഏറെക്കാലമായി മോഹിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ പ്രശ്നമെന്തെന്ന് വെച്ചാല്‍ ..എനിക്ക് വ്യക്തിപരമായി ഇവിടെ ഇതുവരെ പോകാന്‍ കഴിഞ്ഞില്ല”. – ഇതായിരുന്നു മോദിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അമിതാഭ് ബച്ചന് കുറിച്ചത്.
.
ഉടനെ അമിതാഭ് ബച്ചന് മറുപടിയായി മോദിയും എക്സില്‍ കുറിച്ചത്.:.”പാര്‍വ്വതീ കുണ്ഡിലേക്കും ജാഗേശ്വര്‍ ക്ഷേത്രത്തിലേക്കും ഉള്ള എന്റെ സന്ദര്‍ശനം ശരിക്കും മാസ്മരികമായിരുന്നു. വരും ആഴ്ചകളില്‍ റാണ് ഉത്സവം തുടങ്ങുകയാണ്. ഞാന്‍ താങ്കളെ കച്ച് സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. സ്റ്റാച്യു ഓഫ് യൂണിറ്റിയും താങ്കള്‍ സന്ദര്‍ശിച്ചിട്ടില്ല.”- അമിതാഭ് ബച്ചനെ ക്ഷണിച്ചുകൊണ്ട് മോദി കുറിച്ചു.
(സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നില്ക്കുന്ന സ്ഥലമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേത്. 182 മീറ്ററാണ് ഗുജറാത്തിലെ കേവാഡിയയില്‍ സ്ഥാപിച്ചിട്ടുള്ള ഈ പ്രതിമയുടെ ഉയരം.)
ഉത്തരാഖണ്ഡിലെ കുമയോണ്‍ പ്രദേശത്തെ പാര്‍വ്വതീ കുണ്ഡും ജാഗേശ്വര്‍ ക്ഷേത്രവും സന്ദര്‍ശിച്ച മോദി അവിടുത്തെ പ്രകൃതി സൗന്ദര്യത്തെയും ദൈവികതയെയും വാഴ്ത്തിയിരുന്നു. ഇതെല്ലാം ഉത്തരാഖണ്ഡില്‍ പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണെന്നും മോദി തന്റെ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റില്‍ നിര്‍ദേശിച്ചിരുന്നു. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥും ബദ്രിനാഥും ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളെക്കുറിച്ച് ഉത്തരാഖണ്ഡ് ഏറെ പറയാറുണ്ടെങ്കിലും പാര്വ്വതികുണ്ഡിലും ജാഗേശ്വര്‍ ക്ഷേത്രത്തിലും വീണ്ടും വീണ്ടും താന്‍ മടങ്ങിയെത്തുന്നുവെന്നും അത്ഭുതം കൂറിക്കൊണ്ട് മോദി കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: