ബെര്‍ലിന്‍: ഹമാസിന് അനുകൂലമായ റാലികള്‍ നിരോധിച്ച് ജര്‍മ്മന്‍ പൊലീസ്. ബെര്‍ലിനില്‍ ആയിരങ്ങള്‍ പങ്കെടുക്കാനിരുന്ന റാലി ജര്‍മ്മന്‍ പൊലീസ് നിരോധിച്ചു. അതുപോലെ പലസ്തീന് അനുകൂല ഗ്രൂപ്പായ സമിഡൂനെ ജര്‍മ്മന്‍ സര്‍ക്കാര്‍ നിരോധിച്ചതായി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് സ്കോള്‍സ് അഭിപ്രായപ്പട്ടു. ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനം.
🚨FOOTAGE: BERLIN GERMANY 🇩🇪
Over 1,000 people took part in an anti-#Israel rally at #PotsdamerPlatz in #Berlin today. The #German police cracked down on the protesters, brutally arresting dozens of them.#Germany #Protest #Israel #palastine pic.twitter.com/WECSIyx4IT
— Palestine Eye 🇦🇪 👁 (@PalastineEye) October 15, 2023
പൊലീസ് നിരോധനം ചെറുത്ത് ബെര്‍ലിനില്‍ റാലി നടത്താന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകുന്ന വാഹനത്തിന് നേരെ അക്രമികള്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
VIDEO: The ‘New’ Germany: Policemen attacking supporters of Palestine 🇵🇸 during a rally in #Munich 🇩🇪 . pic.twitter.com/YvQT9TtsEs #EU #fascism #Zionism #IsraeliApartheid #Scholz #Palestine #Baerbock #München #TomorrowsPapersToday #ViolencesPolicieres #BidensWars #Biden
— Manchester Chronicle 🐝 (@WithyGrove) October 14, 2023
നേരത്തെ നടത്താനിരുന്ന റാലി നിരോധിച്ചപ്പോള്‍ പുതിയ പേരില്‍ റാലി നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജര്‍മ്മന്‍ പൊലീസ് റാലി നിരോധിച്ചത്. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. ആദ്യം അവര്‍ വിസമ്മതിച്ചെങ്കിലും പിന്നീട് എല്ലാവരും പിരിഞ്ഞുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: