ടെല്‍അവീവ്: ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ഇസ്രായേല്‍. ഹമാസിന്റെ ഭീകരത ബഹിരാകാശത്ത് നിന്നുപോലും ദൃശ്യമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ആക്രമണത്തിനു മുന്നെയും പിന്നെയുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഐഡിഎഫിന്റെ പ്രതികരണം.
ആക്രമണത്തിനു ശേഷം എടുത്ത ഉപഗ്രഹ ചിത്രങ്ങളില്‍ ഗാസയോട് ചേര്‍ന്നു കിടക്കുന്ന ഇസ്രയേലില്‍ മുഴുവന്‍ കറുത്ത പുക ഉയരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഹാമസ് ആക്രമണ സമയത്ത് നിരവധി ബോംബുകള്‍ പ്രയോഗിക്കുകയും റോക്കറ്റ് ആക്രമണവും നടന്നിരുന്നു.
ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ ഹമാസ് എത്രത്തോളം തയ്യാറാണ് എന്നത് ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണെന്ന് എക്സിലെ പോസ്റ്റില്‍ ഐഡിഎഫ് പറയുന്നു.
The lengths Hamas is willing to go in order to commit war crimes are visible even from outer space. pic.twitter.com/7c3oLeUeVQ
— Israel Defense Forces (@IDF) October 16, 2023
ഇസ്രായേലികളെ കൊല്ലാന്‍ ഹമാസ് ഉപയോഗിച്ച ചില ആയുധങ്ങള്‍ കണ്ടുകെട്ടിയതായും ഇസ്രായേല്‍ പ്രതിരോധ സേന മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. ഗാസയിലെ ഹമാസിന്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളും ആയുധ നിര്‍മ്മാതാക്കളും നീക്കം ചെയ്യുമെന്ന് ഐഡിഎഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: