മാനന്തവാടി: ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവ്മൂലം ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി. മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് വീണ്ടും ശസ്ത്രക്രിയയില്‍ ഗുരുതര വിഴ്ച. ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടും തീരുത്താന്‍ തയ്യാറാവാത്ത ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും, വയനാട് ജില്ലാ പോലീസ് മേധാവിക്കും യുവാവ് പരാതി നല്കി.
സെപ്റ്റംബര്‍ 13ന് ആണ് യുവാവിനെ ശസ്ത്രക്രിയനടത്തിയത്. എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ സീനിയര്‍ ക്ലര്‍ക്കായ തോണിച്ചാല്‍ സ്വദേശി ഗിരിഷ് എന്‍ എസ്സിനാണ് ശസ്ത്രക്രിയയില്‍ വൃഷ്ണം നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്ജ്ജന് ഡോ. ജുബേഷ് അത്തിയോട്ടില്‍ ആണ് ഹെര്‍ണിയ രോഗവുമായെത്തിയ ഗീരിഷിനെ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച പറ്റിയിട്ടും മുന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ച് വച്ച് തന്റെയടുത്ത് വരാനൊ, സംസാരിക്കാനൊ തയ്യാറാവാതെ ഡിസ്ചാര്‍ജ്ജ് ചെയ്തതായും ഗിരിഷ് പറയുന്നു. തുടര്‍ന്ന് വേദന സഹിച്ച് കിടന്ന് ഏഴാം ദിവസം മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോ. സജേഷിന്റെ നടത്തിയ പരിശോധനല് സംശയം തോന്നിയാണ് സ്കാനിംഗ് നിര്‍ദ്ദേശിച്ചത്.
സ്കാനിംഗ് റിപ്പോര്‍ട്ട് കണ്ട സര്‍ജ്ജറി വിഭാഗത്തിലെ മറ്റോരു ജൂനിയര്‍ കണ്‍സട്ടന്റ് ഡേ.റൈജീഷ് ലാല്‍ ആണ് വൃഷ്ണത്തിന് ഗുരുതര പരിക്കു പറ്റിയിട്ടുള്ള വിവരം അറിയിച്ചത്. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ പരിശോധനയില്‍ വൃഷ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നുവെന്ന് രജീഷ് പറയുന്നു. ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടും തെറ്റ് തീരുത്താന്‍ തയ്യാറാവാതെ തന്റെ അവയവം നഷ്ടപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഗിരിഷ് ആവശ്യപ്പെടുന്നത്.
നടപടി സ്വീകരിക്കണം: ബിജെപി
വയനാട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ പിഴവ് വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി അഖില്‍ പ്രേം സി ആവശ്യപ്പെട്ടു. ഗുരുതരതമായ ആരോപണങ്ങളാണ് ചികില്‍സിച്ച ഡോക്ടര്‍ക്കെതിരെ വൃക്ഷണം നഷ്ടപ്പെട്ടയാള്‍ ഉന്നയിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി എന്നുള്ള നിലയില്‍ ലഭിക്കേണ്ട ഒരു അവകാശങ്ങളും രോഗിക്ക് ലഭിച്ചിട്ടില്ല. ഡോക്ടറുടെ നിരുത്തരവാദപരമായ നിലപാട് മൂലമാണ് അദ്ദേഹത്തിന് ഒരു അവയവം നഷ്ടമായത്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ധേഹം മുന്നറിയിപ്പ് നല്കി. കെ.വി രാധാകൃഷ്ണന്, വി.ജി തുളസീദാസ്, ഒ.കെ. പ്രേംജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: