കൊച്ചി: പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് സിംഗര്‍ ഇന്ത്യ എന്ന കമ്പനിയുടെ 6.25 ലക്ഷം ഓഹരികള്‍ വാങ്ങി. ബള്‍ക് ഡീല്‍ എന്ന നിലയ്‌ക്കാണ് ഓഹരികൾ ഒന്നിച്ച് വാങ്ങിയത്. 6.6 കോടിയോളമാണ് നിക്ഷേപിച്ചത്.
പൊറിഞ്ചു വെളിയത്ത് ഈ ഓഹരികള്‍ വാങ്ങുമ്പോള്‍ സിംഗര്‍ ഇന്ത്യയുടെ ഓഹരി വില 106 രൂപയായിരുന്നു. ഇപ്പോള്‍ വില 111 രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ കൂടുമെന്ന് പ്രതീക്ഷയുണ്ട്. ചെറിയ കമ്പനികളുടെ ഓഹരികള്‍ വാങ്ങി കൈവശം വെച്ച് പിന്നീട് ഓഹരി വില വര്‍ധിക്കുമ്പോള്‍ വില്‍ക്കുന്ന രീതിയാണ് പൊറിഞ്ചു വെളിയത്തിന്‍റേത്.
പൊറിഞ്ചു വെളിയത്ത് 6.25 ലക്ഷം ഓഹരികള്‍ വാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം സിംഗര്‍ ഇന്ത്യയുടെ 1.02% ഓഹരികള്‍ സ്വന്തമായി. അന്തരിച്ച ഓഹരി ദല്ലാള്‍ ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുൻജുൻവാലയ്‌ക്കും സിംഗര്‍ ഇന്ത്യയില്‍ നിക്ഷേപമുണ്ട്. സിംഗര്‍ ഇന്ത്യയുടെ 6.95% ഓഹരികളാണ് രേഖ ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്.
ആദ്യം തയ്യല്‍ യന്ത്രങ്ങളും തയ്യലിന് അതിനാവശ്യമായ അനുബന്ധ ഉപകരണങ്ങളും വസ്തുക്കളും നിര്‍മ്മിച്ചിരുന്ന കമ്പനിയായിരുന്നു സിംഗര്‍ എങ്കില്‍ പിന്നീട് 1986ല്‍ ഗൃഹോപകരണ നിര്‍മ്മാണ രംഗത്തേക്ക് കടന്നു. ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷിനും മൈക്രോ വേവ് അവ്നും നിര്‍മ്മിച്ചു. ഇപ്പോള്‍ വീട്ടേലാക്കാവശ്യമായ ഫര്‍ണീച്ചറുകളും നിര്‍മ്മിക്കുന്നു. ഫാഷന്‍ രംഗത്ത് ആവശ്യമായ വ്യത്യസ്തമായ സിഗ് സാഗ് തയ്യല്‍ മെഷീനുകള്‍ക്ക് വന്‍ഡിമാന്‍റാണ്. ഇപ്പോള്‍ വസ്ത്രങ്ങള്‍ തേയ്‌ക്കുന്നതിനുള്ള അയേണ്‍ പ്രസ്സിംഗ് യൂണിറ്റുകളും നിര്‍മ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: